കെ.എ.എസിൽ മുഖ്യമന്ത്രിക്ക് നിവേദനം: സംവരണതത്ത്വം അട്ടിമറിക്കുെന്നന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സംവരണം നിഷേ ധിക്കുന്നതിനെതിരെ കേരള റീജ്യൻ ലത്തീൻ കാത്തലിക് കൗൺസിൽ സെക്രട്ടേ റിയറ്റ് ധർണ നടത്തി. തുടർന്ന് നീതി നിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത് രി പിണറായി വിജയന് നിവേദനവും നൽകി. കെ.എ.എസുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറപ്പെടുവിച്ച പ്രത്യേക ചട്ടങ്ങൾ പ്രകാരം പുതിയ കാഡറിലേക്കുള്ള നിയമന രീതിയിൽ പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും തുല്യഅവകാശവും നിഷേധിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ കാഡറിലേക്ക് 150 ഒഴിവുകൾ നികത്തുേമ്പാൾ ചട്ടപ്രകാരം 50 ശതമാനം സീറ്റുകൾ (75 എണ്ണം) പിന്നാക്ക വിഭാഗത്തിനായി സംവരണം ചെയ്യേണ്ടതുണ്ട്. എന്നാൽ, പുതിയ നിർദേശ പ്രകാരം 150 സീറ്റുകളുടെ മൂന്നിലൊന്ന് സീറ്റുകളായ 25 ശതമാനം മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ഇനത്തിൽ ലഭിക്കൂ. അതായത് ആദ്യ നിയമനത്തിൽതന്നെ 25 സീറ്റുകളാണ് പിന്നാക്കക്കാർക്ക് നഷ്ടപ്പെടുന്നത്. ഇതു ഭരണഘടന ഉറപ്പുനൽകുന്ന സംവരണതത്ത്വം അട്ടിമറിക്കുന്നതാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
സെക്രേട്ടറിയറ്റിന് മുന്നിൽ നടന്ന ധർണ കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എ.എസിലെ സംവരണത്തിൽനിന്ന് ലത്തീൻ കത്തോലിക്ക സമുദായത്തെ ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എം. വിൻസെൻറ് എം.എൽ.എ, പാട്രിക് മൈക്കിൾ, ആൻറണി നൊറോണ, ഷെറി ജെ. തോമസ്, പ്രസിഡൻറ് പ്രഫ. അബ്ദുൽ റഷീദ്, ജയിൻ ആൻസിൽ ഫ്രാൻസിസ്, ജയിംസ് ഇലവുങ്കൽ, എൻ. ദേവദാസ്, ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി ജോണി, ഡി. രാജു, അനിൽ ജോൺ, ഷെർളി ജോൺ, അരുൺ തോമസ്, പി.പി. ഗോപി, ഇ.ബി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർദിവസങ്ങളിൽ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.