കെ.എ.എസ് സംവരണ അട്ടിമറി: കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിൽ (കെ.എ.എസ്) പിന്നാക്ക-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളെ സംവരണ പര ിധിയില്‍ നിന്നും ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല് ലപ്പള്ളി രാമചന്ദ്രന്‍. പിന്നാക്കക്കാർക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.
നിലവിലെ സ്ഥിതിയില്‍ കെ.എ.എസ് നടപ്പിലാക്കിയാല്‍ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ക്കും ഐ.എ.എസ് പോലുള്ള ഉന്നത പദവികളില്‍ എത്താന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവസരങ്ങള്‍ കൊട്ടിയടക്കുകയാണ് പിണറായി സര്‍ക്കാര്‍. ചരിത്രപരമായ കാരണം കൊണ്ട് ഏറെ പിന്നാക്കം പോയിട്ടുള്ള ഈ വിഭാഗങ്ങളെ തങ്ങളുടെതല്ലാത്ത കുറ്റത്തിെൻറ പേരില്‍ ശിക്ഷിക്കുന്നത് സാമൂഹിക നീതി നിഷേധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംവരണ സംവിധാനത്തെ തകിടം മറിച്ചുള്ള പിണറായി സര്‍ക്കാരിെൻറ നടപടി വരേണ്യവര്‍ഗത്തെ സഹായിക്കുന്നതാണ്. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനാവില്ല. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവർക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അവശ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പു വരുത്താനാണ് സംവരണ അവകാശം നിലവിലുള്ളത്. അതിന് കടകവിരുദ്ധമായ നടപടി പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയാണ്. തെറ്റുതിരുത്തി തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.