കെ.എ.എസ്: നിലപാടുമാറ്റം സമ്മർദത്തിനൊടുവിൽ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ (കെ.എ.എസ്) മൂന്ന് സ്ട്രീമി ലും സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചത് പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ സമ്മർദത ്തിനൊടുവിൽ. ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ പ്രക്ഷോഭങ്ങളുണ്ടാക്കാവ ുന്ന പ്രത്യാഘാതവും വിവിധ സംഘടനകൾ നൽകിയ നിവേദനങ്ങളുമാണ് സർക്കാറിനെ തിരുത്തല ിന് പ്രേരിപ്പിച്ചത്. സർക്കാർ ജീവനക്കാരിൽനിന്ന് െഎ.എ.എസ് നിയമനത്തിനുള്ള ചവി ട്ടുപടിയായി മാറുന്ന തസ്തികയാണ് കെ.എ.എസ്. ഏറ്റവും ഉയർന്ന തസ്തികകളാണ് ഇതിൽ ഉൾ പ്പെടുത്തിയത്. നിലവിൽ ഏറ്റവും കൂടുതൽ െഎ.എ.എസുകാർ വരുന്ന ഡെപ്യൂട്ടി കലക്ടർ അടക ്കം സംവരണമുള്ള നിയമനങ്ങൾ നിർത്തുകയും അവ ഇതിൽ ലയിപ്പിക്കുകയും ചെയ്തു. പുതിയ തസ് തികയിൽ 77 ശതമാനം തസ്തികയാണ് ബൈട്രാൻസ്ഫറാക്കി മാറ്റിയത്. അതായത് മൂന്നിലൊന് ന് തസ്തികകളിലായി സംവരണം ബാധകമാകുന്നത് ചുരുക്കി.
നിലവിൽ സെക്രേട്ടറിയറ്റ് അസി, ഡെപ്യൂട്ടി കലക്ടർ പോലെ തസ്തികകളിലെ മെയിൻ റാങ്ക് ലിസ്റ്റിലെ ആദ്യ നൂറുപേരിൽ പട്ടികവിഭാഗങ്ങൾ തീരെ കുറവാണ്. പിന്നാക്കവിഭാഗം നാമമാത്രവും. അതിനാൽ സർവിസിലുള്ളവരിൽനിന്ന് പരീക്ഷ നടത്തുേമ്പാൾ സംവരണ വിഭാഗങ്ങളും പട്ടികവിഭാഗങ്ങളും ബൈട്രാൻസ്ഫർ വഴി കടന്നുവരാൻ സാധ്യത വിരളമാണ്. സ്ഥാനക്കയറ്റത്തിന് വീണ്ടും പരീക്ഷയും ഇൻറർവ്യൂവും അധിക തസ്തികകളിലുമില്ല.
കെ.എ.എസിൽ സംവരണം വേണമെന്ന് പട്ടികവിഭാഗ കമീഷനും ന്യൂനപക്ഷ കമീഷനും സർക്കാറിന് ഉത്തരവ് നൽകിയിരുന്നു. മൂന്ന് സ്ട്രീമിലും സംവരണം വേണമെന്നതായിരുന്നു നിയമസെക്രട്ടറിയുടെ നിലപാട്. ഇൗ വസ്തുതകളെല്ലാം തള്ളിയാണ് സംവരണ നിഷേധവുമായി മുന്നോട്ടുപോയത്. സംവരണ അട്ടിമറി ‘മാധ്യമം’ പുറത്തുവിട്ടതോടെ തിരുത്തലിന് ആവശ്യം വന്നെങ്കിലും സർക്കാർ വഴങ്ങിയില്ല. നിയമസഭയിലും പുറത്തും സർക്കാർ ഇൗ നിലപാടിൽ ഉറച്ചുനിന്നു. വാർത്ത പുറത്തുവന്നതോടെ മുസ്ലിംലീഗ്, യൂത്ത് ലീഗ്, ലത്തീൻ കത്തോലിക്ക സഭ, വെൽെഫയർ പാർട്ടി, പട്ടികവിഭാഗ സംഘടനകൾ, സംവരണ സമുദായ മുന്നണി തുടങ്ങിയവ പ്രക്ഷോഭം ആരംഭിച്ചു. മുസ്ലിം സംഘടനകളടക്കം സർക്കാറിന് നിവേദനം നൽകുകയും ചെയ്തു. സി.പി.എം സംഘടനയായ പട്ടികജാതി ക്ഷേമസമിതിയുടെ നിലപാടും സർക്കാരിന് തലവേദനയായി.
ഒടുവിൽ പ്രക്ഷോഭങ്ങൾക്ക് േകാൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ നൽകിയ പിന്തുണയും സർക്കാർ നയം മാറ്റത്തിന് കാരണമായി. കെ.എ.എസ് സംവരണ വിഷയം ഏറ്റെടുക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി സെക്രട്ടറിയേറ്റ് പടിക്കൽ ഏകദിന ഉപവാസവും നടത്തിയിരുന്നു. തുടർന്ന് മുസ്ലിം ലീഗ് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും നടത്തി. വനിത മതിലിൽ സർക്കാരിന് പിന്തുണയുമായി വന്ന പട്ടികജാതി, പിന്നാക്ക സംഘടനകളടക്കം കെ.എ.എസിൽ മുന്ന് ധരണികളിലും സംവരണം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. വനിത മതിലിലുടെ ലഭിച്ച പട്ടികജാതി, പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ കെ.എ.എസ് വിഷയത്തിലൂടെ നഷ്ടമാകുമോയെന്ന് ഇടതു മുന്നണി സംശയിച്ചതും തീരുമാനത്തെ സ്വാധീനിച്ചു.
തുടർന്നാണ് സർക്കാർ നിലപാട് മാറ്റാൻ തയാറായത്. ഇതോടൊപ്പം മുന്നാക്ക സംവരണം നടപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എ.എസ് സംവരണം:
വ്യവസ്ഥ, അട്ടിമറി, തിരുത്ത്
കെ.എ.എസ് സ്പെഷൽ റൂൾസിലെ ആദ്യ കരടിലെ
സംവരണ വ്യവസ്ഥ
•കെ.എ.എസിലേക്ക് മൂന്ന് ധാരകളിലാണ് പി.എസ്.സി നിയമം.
•ഒന്നാം സ്ട്രീം: ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് സംവരണ വ്യവസ്ഥ പാലിച്ച് നേരിട്ടുള്ള നിയമനം. പ്രായപരിധി 32, പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്നു വർഷവും ഇളവ്.
•രണ്ടാം സ്ട്രീം: ഗസറ്റഡ് അല്ലാത്ത വകുപ്പുകളിലെ ബിരുദധാരികളായ ജീവനക്കാരിൽനിന്ന്-ഡയറക്ട് റിക്രൂട്ട്മെൻറ്. പ്രായപരിധി 40. പട്ടിക വിഭാഗത്തിനും പിന്നാക്ക വിഭാഗത്തിനും ഇളവ്.
•മൂന്നാം സ്ട്രീം: ഗസറ്റഡ് ജീവനക്കാരിൽനിന്ന് ബൈട്രാൻസ്ഫർ അഥവാ തസ്തിക മാറ്റം. പ്രായപരിധി 50. പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവില്ല.
അതായത്, സംവരണ വ്യവസ്ഥ ഉൾപ്പെടും വിധം ഒന്ന്, രണ്ട് സ്ട്രീമുകൾ ഡയറക്ട് റിക്രൂട്ട്മെൻറ് എന്ന് വ്യക്തമാക്കുന്നു. സംവരണ വിഭാഗത്തിന് വയസ്സിളവും. അതോടൊപ്പം കരടിലെ മെറ്റാരിടത്ത് ഒന്നാം സ്ട്രീമിൽ മാത്രം സംവരണമെന്നും പരാമർശം. മൂന്നാം സ്ട്രീമിൽ സംവരണവും വയസ്സിളവും ഇല്ല.
അന്തിമ കരടിലെ അട്ടിമറി
•ഒന്നാം സ്ട്രീമിലെ സംവരണത്തിലും നിയമന വ്യവസ്ഥയിലും മാറ്റമില്ല.
•രണ്ടാം സ്ട്രീമിലെ നേരിട്ടുള്ള നിയമനം എന്നത് മാറ്റി സ്ഥാനക്കയറ്റം എന്നാക്കി. വയസ്സിളവ് അതുപോലെ തുടർന്നു. ഇതോടെ ആദ്യ കരടിലെ സംവരണം ഇല്ലാതായി. രണ്ടും മൂന്നും ധാരകളിൽ സംവരണമില്ലെന്ന് വ്യക്തമാക്കി.
•മൂന്നാം സ്ട്രീം ബൈട്രാൻസ്ഫർ ആയി തുടർന്നു, സംവരണമില്ല.
അട്ടിമറി തിരുത്തുേമ്പാൾ
•മൂന്ന് സ്ട്രീമുകളിലും സംവരണം. രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണ വിഭാഗങ്ങളുടെ പ്രായപരിധി ഇളവ് നിലനിൽക്കും.
•മൂന്നാം സ്ട്രീമിൽ സംവരണത്തോടൊപ്പം വയസ്സിളവും വരും. നിലവിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതും ചട്ടഭേദഗതിയിൽ ഉൾപ്പെടുത്തേണ്ടി വരും.
•പുതിയ തസ്തികയായി കെ.എ.എസിനെ കണ്ട് എല്ലാ സ്ക്രീമുകളിലും പട്ടിക-പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത സംവരണം.
•മുന്നാക്ക സംവരണം നടപ്പായാൽ ആ വിഭാഗത്തിനും 10 ശതമാനം സംവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.