കെ.എ.എസ് സംവരണം യാഥാർഥ്യമാകാൻ കടമ്പകൾ
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ (കെ.എ.എസ് ) മൂന്ന് ധാരയിലും സംവരണം യാഥാർഥ്യമാകാൻ ഇനിയും നടപടികൾ ഏറെ വേണ ്ടിവരും. കെ.എ.എസ് ഭേദഗതി മുന്നാക്ക സംവരണവുമായി കൂടി കൂട്ടിക്കുഴ ക്കാനാണ് സർക്കാർ ആലോചന. സ്പെഷൽ റൂൾ ഭേദഗതിക്ക് സർക്കാറിലും പി. എസ്.സിയിലും നിരവധി തീരുമാനങ്ങളും വേണ്ടിവരും.
കെ.എ.എസ് ഭേദഗതി പ്രഖ്യാപനത്തിൽ ഇനി ആദ്യം വേണ്ടത് മന്ത്രിസഭ തീരുമാനമാണ്. ഇതിന് മുന്നോടിയായി നിയമപരമായ റിപ്പോർട്ടും ആവശ്യമായിവരാം. മന്ത്രിസഭ തീരുമാനം പി.എസ്.സി പരിഗണനക്ക് പോകണം. കമീഷൻ അംഗീകരിച്ചാൽ വീണ്ടും സർക്കാറിൽ വരും. നേരത്തേ, ഭിന്നശേഷിക്കാരുടെ സംവരണം അടക്കമുള്ള വിഷയത്തിൽ പി.എസ്.സി സർക്കാറിന് കത്ത് നൽകിയെങ്കിലും തീരുമാനമായിട്ടില്ല. പരിശോധനകൾക്കുശേഷം സ്പെഷൽ റൂൾസ് ഭേദഗതി ചെയ്ത് സർക്കാർ ഉത്തരവിറക്കണം. അതിനുശേഷം പി.എസ്.സി വീണ്ടും അംഗീകരിച്ചാലേ നിയമനനടപടികളുടെ വിജ്ഞാപനം പുറപ്പെടുവിക്കാനാകൂ. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കും പോയേക്കാം.
അന്തിമ ഉത്തരവിൽ രണ്ടും മൂന്നും ധാരകൾ ബൈട്രാൻസ്ഫർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തേ, രണ്ടാം ധാരയിൽ ഡയറക്ടറ്റ് റിക്രൂട്ട്മെൻറ് എന്നും മൂന്നിൽ ബൈട്രാൻസ്ഫർ എന്നും. ഡയറക്ടറ്റ് റിക്രൂട്ട്മെൻറ് എന്നാണ് ഇതിൽ വേണ്ടത്. ഇൗ സുപ്രധാന ഭേദഗതി സ്പെഷൽ റൂളിൽ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയം. അതുണ്ടായില്ലെങ്കിൽ പിന്നീട് നിയമനടപടിക്ക് വഴിവെച്ചേക്കാം.
മുന്നാക്ക സംവരണത്തിനും നടപടികളേറെയാണ്. കെ.എ.എസിലും മുന്നാക്ക സംവരണം ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുന്നാക്ക സംവരണത്തിന് അർഹരായവരെ നിശ്ചയിക്കണം. ഇതിന് പരിശോധന നടന്നേക്കാം. അല്ലെങ്കിൽ സ്വന്തം നിലയിൽ മാനദണ്ഡം സർക്കാറിന് തീരുമാനിക്കാം. ഇക്കാര്യത്തിൽ ആദ്യം ഇടതുമുന്നണിയുടെ തീരുമാനം വേണം. അതിനുശേഷമാകും സർക്കാർ നടപടികൾ തുടങ്ങുക. മന്ത്രിസഭ തീരുമാനവും ആവശ്യമുണ്ട്. അതിനുമുമ്പ് നിയമവകുപ്പിെൻറ അടക്കം പരിശോധന വേണ്ടിവരും. തുടർന്ന് കേരള സബോർഡിനേറ്റ് സർവിസ് റൂൾ ( കെ.എസ്.എസ്.ആർ), കെ.ഇ.ആർ എന്നിവയിൽ ദേഭഗതി. ഇതിെൻറ നിർദേശങ്ങൾ ആദ്യം പി.എസ്.സിക്ക് വിടണം. അവരുടെ അംഗീകാരം കിട്ടിയാലേ അന്തിമ ഭേദഗതി ഉത്തരവ് ഇറക്കാനാകൂ.
കെ.എ.എസിലെ മൂന്നാം ധാരയിൽ 50 വയസ്സാണ് പ്രായപരിധി. സംവരണം വരുേമ്പാൾ പിന്നാക്ക-പട്ടികവിഭാഗങ്ങൾക്ക് വർധിപ്പിക്കുമോ എന്ന് വ്യക്തമല്ല. മുന്നാക്കവിഭാഗ സംവരണത്തിന് ക്രീമിലെയർ എട്ട് ലക്ഷത്തിൽ താഴെയാകുമെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് സംവരണ വിഭാഗത്തിൽ അപേക്ഷിക്കുന്നതിന് പ്രയാസമാകുമോ എന്ന ആശങ്കയുമുണ്ട്. ഇത് നിയമനടപടിക്ക് വഴിവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.