കെ.എ.എസിൽ പൂർണ സംവരണം വേണമെന്ന് മുസ്ലിം സംഘടനകളുടെ നിവേദനം
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനങ്ങളിൽ മൂന് ന് സ്ട്രീമിലും സംവരണം ഉറപ്പാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ് ലിം സംഘടന നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകി. വിഷയം അനുഭാവ പൂർവം പരിഗണിക്കാമെന്ന് ഉറപ്പുലഭിച്ചതായി മുസ്ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബ ഷീർ അറിയിച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടി സൃഷ്ടിക്കുന്നതാണ് കെ. എ.എസിൽ നിലവിലെ നിർദേശങ്ങളെന്നും രണ്ടും മൂന്നും സ്ട്രീമുകൾ ബൈട്രാൻസ്ഫർ എന്ന് വ്യാഖ്യാനിച്ച് സംവരണം നിഷേധിക്കാനാണ് നീക്കമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സംവരണം ഒഴിവാക്കുന്ന ചട്ടങ്ങളും ഉപദേശങ്ങളും പുനഃപരിശോധിക്കണം.
നിയമവുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും നിർത്തിവെക്കണം. മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട ചട്ടഭേദഗതിയിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും സംഘടനകൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. വ്യക്തികളുടെ സത്യവാങ്മൂലത്തിൽ തഹസിൽദാർ വെരിഫിക്കേഷൻ മാത്രമേ നടത്താവൂ. ഇതിെൻറ സമയപരിധി 45ൽനിന്ന് 15 ദിവസമായി കുറയ്ക്കണം. ജാതി എന്ന ഭാഗം ഒഴിവാക്കണമെന്നതടക്കം നിർദേശങ്ങളാണ് നിവേദനം മുന്നോട്ടുെവച്ചത്.
മുസ്ലിംലീഗ് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, വിവിധ സംഘടന നേതാക്കളായ ശൈഖ് മുഹമ്മദ് കാരകുന്ന്, ടി.പി. അബ്ദുല്ലേകായ മദനി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, സഇൗദ് മുസ്ലിയാർ, എ. നജീം മൗലവി, കെ.പി.എ. മജീദ്, പി.െക. ഫിറോസ്, സി.പി. കുഞ്ഞുമുഹമ്മദ്, പി.ഒ.ജെ. ലബ്ബ, ഡോ. അബ്ദുൽ റഷീദ്, കുട്ടി അഹമ്മദ്കുട്ടി അടക്കമുള്ളവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
കെ.എ.എസ് വിഷയത്തിൽ സംവരണസമുദായ മുന്നണിയുടെ നേതാക്കളും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. എല്ലാ സ്ട്രീമിലും സംവരണം നൽകണമെന്നും ട്രാൻസ്ഫർ നിയമനമാണെങ്കിൽപോലും സംവരണം അനുവദിക്കുന്നതിന് തടസ്സമിെല്ലന്നും അവർ ചൂണ്ടിക്കാട്ടി. പിന്നാക്ക സമുദായങ്ങളുടെ അവസരം നിഷേധിക്കാതിരിക്കാനും അധികാര പങ്കാളിത്തം ഉറപ്പാക്കാനും മൂന്ന് സ്ട്രീമിലും സംവരണം നൽകണമെന്നും ചർച്ച നടത്തി തീരുമാനം എടുക്കുന്നതുവരെ നടപടികൾ നിർത്തിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു. മുന്നണി നേതാക്കളായ വി. ദിനകരൻ, കുട്ടി അഹമ്മദ് കുട്ടി, ഡോ. അബ്ദുൽ റഷീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.