അട്ടിമറി തിരുത്തി; കെ.എ.എസിൽ പൂർണ സംവരണം
text_fieldsതിരുവനന്തപുരം: അട്ടിമറി തീരുമാനം തിരുത്തി, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനങ്ങളിൽ പൂർണ സംവരണത്തിന് സർക്കാർ തീരുമാനം. നിയമനത്തിെൻറ ഒരുധ ാരയിൽ മാത്രം സംവരണത്തിനും രണ്ട്, മൂന്ന് ധാരകളിൽ ഒഴിവാക്കാനും കൈക്കൊണ്ട മുൻ തീരുമ ാനം തിരുത്തി. കെ.എ.എസിലെ രണ്ട്, മൂന്ന് ധാരകളിൽകൂടി സംവരണം ഏർപ്പെടുത്താൻ തീരുമാനി ച്ചതായി മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മാധ്യമം’ റിപ്പോർട്ടുകള ും പിന്നാലെ പട്ടികജാതി/വർഗ,-പിന്നാക്ക വിഭാഗങ്ങൾ നടത്തിയ പ്രക്ഷോഭവുമാണ് തീരുമാന ം തിരുത്താൻ സർക്കാറിനെ പ്രേരിപ്പിച്ചത്.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന ും മന്ത്രി എ.കെ. ബാലനും തമ്മിൽ നടന്ന ചർച്ചയിലാണ് കടുംപിടുത്തം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതിെൻറ അടിസ്ഥാനത്തിൽ കെ.എ.എസ് സ്പെഷൽ റൂൾസിൽ മാറ്റംവരുത്തും. നേരിയമാറ്റമേ ഇതിന് ആവശ്യമുള്ളൂ. ഇതിനുശേഷമാകും അന്തിമ വിജ്ഞാപനം. പി.എസ്.സി വിജ്ഞാപനവും ഇതിെൻറ അടിസ്ഥാനത്തിലാകും.
പൂർണ സംവരണം വേണമെന്ന പട്ടികജാതി-ഗോത്ര കമീഷനും ന്യൂനപക്ഷ കമീഷനും നൽകിയ ഉത്തരവുകളും നിയമ സെക്രട്ടറിയുടെ റിപ്പോർട്ടും തള്ളിയാണ് സംവരണ നിഷേധവുമായി സർക്കാർ മുന്നോട്ടുപോയത്. അഡ്വക്കറ്റ് ജനറൽ മാത്രമാണ് സംവരണം ഒഴിവാക്കുന്നത് അനുകൂലിച്ചത്. മൂന്ന് തരത്തിലാണ് കെ.എ.എസിലേക്ക് പി.എസ്.സി നിയമനം നടത്താൻ സ്പെഷൽ റൂൾസിൽ വ്യവസ്ഥയുള്ളത്. സ്ട്രീം ഒന്ന്- പൊതുവിഭാഗത്തിൽ ബിരുദമുള്ള ആർക്കും അപേക്ഷിക്കാം. അവിടെ സംവരണം പാലിക്കും. സർക്കാർ സർവിസിലെ ബിരുദധാരികളായ, െഗസറ്റഡ് അല്ലാത്ത ജീവനക്കാർക്ക് അപേക്ഷിക്കാവുന്ന വിഭാഗമാണ് (സ്ട്രീം രണ്ട്) രണ്ടാമത്തേത്. െഗസറ്റഡ് തസ്തികയിലുള്ളവരിൽനിന്ന് നടത്തുന്നതാണ് മൂന്നാമത്തെ വിഭാഗം (സ്ട്രീം മൂന്ന്). ഒന്നും രണ്ടും സ്ട്രീമുകളിൽ സംവരണം ബാധകമാകുംവിധം നേരിട്ട് നിയമനത്തിനാണ് കെ.എ.എസ് കരടിൽ വ്യവസ്ഥ ചെയ്തിരുന്നത്. മൂന്നാമത്തെ ധാരയിൽ പൂർണമായി ഒഴിവാക്കി. എന്നാൽ, ജീവനക്കാരുമായി നടത്തിയ അന്തിമചർച്ചക്ക് തൊട്ടുമുമ്പ് രണ്ട്, മൂന്ന് ധാരകൾ ബൈട്രാൻസ്ഫറാക്കി മാറ്റി സംവരണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
സംവരണ അട്ടിമറി ‘മാധ്യമം’ പുറത്തുവിട്ടിട്ടും നിലപാട് സർക്കാർ തിരുത്തിയില്ല. കരട് ചട്ടം പരിഗണിച്ച പി.എസ്.സിയാണ് ഇരട്ട സംവരണമെന്ന വാദം തുടക്കത്തിൽ ഉന്നയിക്കുകയും പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്തത്. സംവരണ അട്ടിമറി സംബന്ധിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയർന്നപ്പോഴും രണ്ട്, മൂന്ന് ധാരകളിൽ സംവരണമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സി.പി.എം സംഘടനയായ പട്ടികജാതി ക്ഷേമസമിതി ഇതിനെതിരെ സർക്കാറിന് കത്ത് നൽകി. സർക്കാർ നിയമോപദേശം തേടിയെങ്കിലും നിലപാട് മാറ്റിയില്ല. തുടർന്ന് പട്ടികവിഭാഗ, പിന്നാക്ക സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങി. ഇതോടെ സർക്കാർ നടപടികൾ മരവിപ്പിച്ചു. തുടർന്നാണ് വിഷയത്തിെൻറ ഗൗരവം ഉൾക്കൊണ്ട് സംവരണം നൽകാമെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്.
ഒ.ഇ.സി പട്ടിക: 30 സമുദായങ്ങളെ പുറത്താക്കിയ നടപടി തിരുത്തുന്നു
തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങൾ ഉൾക്കൊള്ളുന്ന ഒ.ഇ.സി(മറ്റ് അർഹ സമുദായങ്ങൾ) പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ 30 സമുദായങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം നിഷേധിക്കുംവിധം സർക്കാർ നേരത്തേ കൈക്കൊണ്ട തീരുമാനവും തിരുത്തും. കഴിഞ്ഞ സർക്കാറിെൻറ അവസാനകാലത്താണ് 30 സമുദായങ്ങളെ ഒ.ബി.സിയിൽനിന്ന് ഒ.ഇ.സി ആക്കി ആനുകൂല്യങ്ങൾ നൽകാൻ ഉത്തരവിറക്കിയത്. ഇതാണ് സർക്കാർ ഒഴിവാക്കാൻ ആലോചിച്ചത്. ‘മാധ്യമ’മാണ് ഇക്കാര്യം ജനശ്രദ്ധയിലെത്തിച്ചത്.
വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് വിലയിരുത്തി ധനവകുപ്പ് ശക്തമായി എതിർത്തു. സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ ജ. ശിവരാജനെ ഇതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം ആനുകൂല്യം നിഷേധിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോയി. എന്നാൽ, ഇൗ വിഭാഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് സർക്കാർ നിലപാട് തിരുത്തിയത്.
ഒ.ഇ.സിയിലെ എല്ലാ വിഭാഗത്തിനും വിദ്യാഭ്യാസ ആനുകൂല്യം നൽകുമെന്ന് മന്ത്രി എ.കെ. ബാലൻ വാർത്തസേമ്മളനത്തിൽ അറിയിച്ചു. കുടിശ്ശികയും ഇപ്പോഴത്തെ ആനുകൂല്യവും നൽകാൻ 359 കോടി വേണം. ബജറ്റിൽ 220 കോടി അധികം വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
യു.ഡി.എഫ് സർക്കാറിെൻറ അവസാനകാലത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഒ.ബി.സി വിഭാഗത്തിൽപെടുന്ന 30 സമുദായങ്ങളെ ഒ.ഇ.സി ആനുകൂല്യത്തിന് അർഹമാക്കിയത്. ഇതിനെക്കുറിച്ച് പഠിക്കുകയോ ബജറ്റിൽ തുക വകയിരുത്തുകയോ ചെയ്തില്ല. 159 േകാടി കുടിശ്ശിക വന്നു. ആസൂത്രണ ബോർഡും അംഗീകരിച്ചില്ല. നിലവിലെ ആനുകൂല്യം നൽകാൻ 200 കോടി വേണം. ധനവകുപ്പ് ഇതിനെതിരായിരുന്നു. ഇൗ സാഹചര്യത്തിലാണ് പിന്നാക്കവിഭാഗ കമീഷൻ ചെയർമാൻ ജ. ശിവരാജനെ പഠിക്കാൻ നിയോഗിച്ചത്. സർക്കാറിന് ഉചിത തീരുമാനമെടുക്കാമെന്ന് കമീഷൻ നിർദേശിച്ചു. പരിശോധന നടത്തിയത് സാമ്പത്തിക ഞെരുക്കത്തിെൻറ സാഹചര്യത്തിലായിരുന്നെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.