കെ.എ.എസ് ചുരുക്കപ്പട്ടിക മാർച്ചിൽ; ഒഴിവ് 105
text_fieldsതിരുവനന്തപുരം: കെ.എ.എസ് മൂന്ന് സ്ട്രീമുകളിലെയുമുള്ള ചുരുക്കപ്പട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. ഓരോ സ്ട്രീമിലും 35 ഒഴിവുകൾ വീതം മൂന്ന് സ്ട്രീമുകളിലായി 105 ഒഴിവുകളാണ് ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്.
എസ്.എസ്.എൽ.സി പൊതു പ്രാഥമിക പരീക്ഷയുടെ നാലുഘട്ടങ്ങളിലുമുള്ള മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിൽ പരിഗണിക്കില്ല. പ്രാഥമിക പരീക്ഷക്കുശേഷം ഓരോ തസ്തികക്കും പ്രത്യേകം കട്ട്-ഓഫ് മാര്‍ക്ക് വരുന്നവിധത്തിലാണ് രണ്ടാമത്തെ പരീക്ഷക്ക് ഉദ്യോഗാർഥികളെ െതരഞ്ഞെടുക്കുക. രണ്ടാമത്തെ പരീക്ഷയുടെ മാര്‍ക്കാണ് റാങ്കിന് കണക്കാക്കുന്നത്.
ഒരുവിധം നന്നായി ആദ്യ പരീക്ഷയെഴുതുന്നവരൊക്കെ രണ്ടാം പരീക്ഷക്ക് യോഗ്യത നേടും. ആ വിധത്തിലായിരിക്കും പട്ടിക തയാറാക്കുന്നത്. പ്ലസ് ടു തലംവരെ യോഗ്യതയുള്ള തസ്തികകളുടെ പരീക്ഷ ഒറ്റഘട്ടമായി നടത്തും.
ഡിഗ്രി തലം വരെ യോഗ്യത വേണ്ട തസ്തികയുടെ കൺഫർമേഷൻ പ്രക്രിയ തുടങ്ങി. അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികക്ക് പരീക്ഷയുടെ സിലബസും യോഗ്യതയും തമ്മിൽ ബന്ധമില്ലാതെപോയെന്നത് സംബന്ധിച്ച് അഞ്ചോളം പരാതി ലഭിച്ചിട്ടുണ്ട്. തസ്തികയുടെ അടിസ്ഥാനയോഗ്യത എന്താണോ അതിനകത്തുള്ള ചോദ്യങ്ങളാണോ വന്നിട്ടുള്ളതെന്ന് വിഷയ വിദഗ്ധരടങ്ങുന്ന സമിതിയെക്കൊണ്ട് പരിശോധിക്കുമെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.