കാസർകോട് യു.ഡി.എഫ് കേന്ദ്രങ്ങളിൽ പോളിങ് കുറവ്
text_fieldsകാസർകോട്: യു.ഡി.എഫ് കേന്ദ്രങ്ങളിലെ പോളിങ് കുറവ് മുന്നണിയെ ആശങ്കയിലാഴ്ത്തു ന്നു. ഒരുലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിക്കുമെന്ന് െതരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത ്തിൽ അവകാശപ്പെട്ട ഇടതുമുന്നണി ഏറ്റവും ഒടുവിൽ 30,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് നിഗമനത്തിലേക്ക് ഇറങ്ങിവന്നതിനു പിന്നാലെയാണ് യു.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളിൽ വളരെ കുറഞ്ഞ പോളിങ് ചർച്ചയാകുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ടി. സിദ്ദിഖ് മത്സരിച്ചപ്പോൾ 80 ശതമാനത്തിനു മുകളിൽ പോൾചെയ്ത ബൂത്തുകൾ 70നും താഴെയായതാണ് യു.ഡി.എഫിനെ ആശങ്കപ്പെടുത്തിയിരിക്കുന്നത്. കാസർകോട് നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് കേന്ദ്രങ്ങളിലെ ബൂത്തുകളിൽ പോളിങ് വളരെ കുറഞ്ഞിരിക്കുകയാണ്. അതേസമയം, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സാന്നിധ്യമുള്ള ബൂത്തുകളിൽ കനത്ത പോളിങ് നടന്നിട്ടുണ്ട്. ബി.ജെ.പി ശക്തികേന്ദ്രമായ കുഡ്ലുവിലെ ബൂത്തുകളിലും പോളിങ് 80ന് മുകളിലാണ്.
ഉദുമ നിയോജക മണ്ഡലങ്ങളിലെ യു.ഡി.എഫ് കേന്ദ്രങ്ങളിലെ ചില ബൂത്തുകളും യു.ഡി.എഫിെൻറ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല.
എൽ.ഡി.എഫ് കേന്ദ്രങ്ങളായ മുന്നാട്, കുണ്ടംകുഴി മേഖലകളിൽ 85 ശതമാനത്തിനു മുകളിൽ പോൾ ചെയ്തപ്പോൾ യു.ഡി.എഫിെൻറ തീരദേശ കേന്ദ്രങ്ങളിൽ 80ൽ താഴെ ശതമാനമാണ് പോൾ ചെയ്തത്. കല്യോട്ട് ഇരട്ടക്കൊല നടന്ന സമീപ പ്രദേശങ്ങളിലെ ബൂത്തുകളിൽ 80 ശതമാനത്തിനു മുകളിൽ പോൾ ചെയ്തിട്ടുണ്ട്. പെരിയ സ്കൂളിെല നാല്ബൂത്തുകളിൽ 80 മുതൽ 85.2 വരെ ശതമാനമാണ് പോൾ ചെയ്തത്. കേല്യാട്ട് ഹൈസ്കൂളിൽ രണ്ടു ബൂത്തുകളിൽ ഒന്നിൽ 86.6, 83.8 ശതമാനം വോട്ട് പോൾ ചെയ്തിട്ടുണ്ട്.
മഞ്ചേശ്വരത്തെ ഒരു ബൂത്തിലും പോളിങ് നില 90 ശതമാനം കടന്നില്ല. അതേസമയം, മഞ്ചേശ്വരത്ത് പോളിങ് ശതമാനം 2014ലേതിനെക്കാളും ഉയർന്നു. കാസര്‍കോട് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കുണ്ടില അംഗൻവാടിയിലെ 47ാം ബൂത്തിൽ 92.1 ശതമാനമാണ്. ഏറ്റവും കുറവ് യു.ഡി.എഫ് ശക്തികേന്ദ്രവും 90നു മുകളിൽ പോൾ ചെയ്യപ്പെടുന്നതുമായ തളങ്കര ഗവ. മുസ്ലിം എൽ.പി സ്കൂളിലെ 170ാം ബൂത്തിലാണ്. 61.8 ശതമാനം.
തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി േമഖലയിൽ ഇരു മുന്നണികളും ശക്തമായി വോട്ട് ചെയ്തിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.