കാസർകോട് ഭൂമിദാന കേസ്: വി.എസിനെതിരായ അപ്പീൽ സർക്കാർ പിൻവലിച്ചു
text_fieldsകൊച്ചി: ബന്ധുവായ വിമുക്ത ഭടന് ഭൂമി പതിച്ചു നൽകിയെന്ന വിജിലൻസ് കേസിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദ നെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പിൻവലിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ് അച്യു താനന്ദന്‍ ആലപ്പുഴ സ്വദേശിയായ സോമന് ചട്ടം ലംഘിച്ച് ഭൂമി പതിച്ചുനല്‍കിയെന്ന കേസിെൻറ അപ്പീലാണ് ഡിവിഷൻബെഞ ്ചിെൻറ പരിഗണനയിലുണ്ടായിരുന്നത്.
2010ൽ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയതാണ് കേസിനിടയാക്കിയത്. വിമുക്തഭടന്‍ എന്ന പേരില്‍ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സര്‍ക്കാറാണ് അച്യുതാനന്ദനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അച്യുതാനന്ദൻ നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾബെഞ്ച് അദ്ദേഹത്തെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി.
അച്യുതാനന്ദന് വേണ്ടി കുരിശുണ്ടാക്കി അദ്ദേഹത്തെ അതിൽ തറക്കുകയാണെന്നും കേസ് നിലനിൽക്കില്ലെന്നും മറ്റുമുള്ള പരാമർശങ്ങളോടെയായിരുന്നു അച്യുതാനന്ദനെ കുറ്റവിമുക്തനാക്കി സിംഗിൾബെഞ്ച് ഉത്തരവ്. എന്നാൽ, മണിക്കൂറുകള്‍ക്കകം അന്നത്തെ യു.ഡി.എഫ് സർക്കാർ ഇതിനെതിരെ അപ്പീൽ നൽകുകയും ചീഫ് ജസ്റ്റിസ് അധ്യക്ഷയായ ഡിവിഷൻബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഈ അപ്പീലാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
അപ്പീലുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചെന്നും അതിനാൽ പിൻവലിക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ രേഖാ മൂലം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഈ ആവശ്യം ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.