നീലേശ്വരം പീഡനം: പഴുതടച്ച് അന്വേഷണം, വനിത ഡോക്ടർ പ്രതിയാകും
text_fieldsനീലേശ്വരം: തൈക്കടപ്പുറത്തെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നീലേശ്വരം പൊലീസ് പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ചില പ്രതികൾക്കെതിരെ രണ്ടുവീതം കേസുകളുണ്ട്. നിലവിൽ പിതാവും മാതാവും ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്.
പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ കാഞ്ഞങ്ങാട്ടെ വനിത ഡോക്ടർ കേസിലെ പ്രതിയാകും. രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാെട്ട സ്വകാര്യ ആശുപത്രിയിൽവെച്ച് കുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത്. വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത സ്ഥലങ്ങളിലുമായി പെൺകുട്ടിയെ പീഡിപ്പിച്ചതിനാലാണ് നിയമോപദേശ പ്രകാരം പൊലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തത്. 2018 മുതൽ പിതാവും സുഹൃത്തുക്കളും കുട്ടിയുമായി പ്രണയം നടിച്ച യുവാവും സുഹൃത്തുക്കളും പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അമ്പതുകാരനായ പിതാവ്, മുഹമ്മദ് റിയാസ് ഞാണിക്കടവ് (20) പി.പി. മുഹമ്മദ്കുഞ്ഞി ഞാണിക്കടവ് (21) ഞാണിക്കടവിലെ 17കാരൻ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ക്വിൻറൽ മുഹമ്മദ് പടന്നക്കാട്, അത്തിച്ച എന്ന അസി, ഷമീം എന്നിവരെ പിടികൂടാനുണ്ട്.
കർണാടക മടിക്കേരിയിൽെവച്ചാണ് ക്വിൻറൽ മുഹമ്മദ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചത്. അന്വേഷണം കർണാടകത്തിലേക്കും വ്യാപിപ്പിക്കും. രണ്ട് സംഘങ്ങളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡിപ്പിച്ച പിതാവ്, ഭാര്യയുടെ ഒത്താശയോടെ മറ്റുള്ളവർക്ക് കാഴ്ചെവച്ചു.
പ്രണയം നടിച്ച് ഞാണിക്കടവ് സ്വദേശിയായ യുവാവ് പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു. പിന്നീട് ഇയാൾ തെൻറ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുകൊടുത്തു. നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. മനോജ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണെങ്കിലും പൊലീസിെൻറ വലയിൽതന്നെയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.