ജനം സഹകരിച്ചില്ലെങ്കിൽ ഭരണകൂടം ഇടപെടും -കാസർകോട് കലക്ടർ
text_fieldsകാസർകോട്: ആറുപേർക്ക് കാസർകോട് ജില്ലയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന മുന്നറിയിപ്പുമായി കല ക്ടർ. സർക്കാറിന്‍റെ നിയന്ത്ര‍്യണങ്ങളോട് ജനം സഹകരിച്ചില്ലെങ്കിൽ ഭരണകൂടം ഇടപെടുമെന്ന് ജില്ലാ കലക്ടർ ഡി. സജിത് ബാബു പറഞ്ഞു.
ഇനി നിർദേശങ്ങളില്ല, നടപടികൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകളിൽ ഒറ്റക്കാണ് കഴിയേണ്ടത്. കുടുംബാംഗങ്ങളെ പോലും കാണരുത്. നിർദേശങ്ങൾ ലംഘിച്ചാൽ സർക്കാറിന്‍റെ പരിമിത സൗകര്യങ്ങളിൽ കഴിയേണ്ടി വരും -കലക്ടർ മുന്നറിയിപ്പ് നൽകി. സമൂഹവ്യാപനത്തിന് സാധ്യതയില്ലെന്നും കലക്ടർ പറഞ്ഞു.
അതിനിടെ, ഇന്നലെ കാസർകോട് കോവിഡ് സ്ഥിരീകരിച്ചയാൾ വിവരങ്ങൾ കൈമാറുന്നില്ലെന്ന് കലക്ടർ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകുന്നതിനാൽ റൂട്ട് മാപ്പ് തയാറാക്കാൻ കഴിയുന്നില്ല. ഇത് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുകയാണ്. രോഗി പലതും മറച്ചുവെക്കുന്നുവെന്നും വിഷയത്തിന്‍റെ ഗൗരവം രോഗി മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നിർദേശം അവഗിച്ച് തുറന്ന കടകൾ കലക്ടർ നേരിട്ടെത്തി അടപ്പിച്ചു. കടകൾ തുറന്ന 11 പേർക്കെതിരെ ആറു മാസം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.