റിയാസ് മൗലവി വധം: കേസിന്‍റെ ഉത്തരവാദിത്തം ചൂരി ജുമാമസ്ജിദ് കമ്മിറ്റിക്ക് - ഭാരവാഹികൾ
text_fieldsകാസര്‍കോട്: റിയാസ് മൗലവി വധക്കേസിൽ വാദിഭാഗത്തിെൻറ പൂർണ ഉത്തരവാദിത്തം ചൂരി ജുമാമസ്ജിദ് കമ്മിറ്റിക്കാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ മുതലെടുക്കാനും എട്ടുകാലി മമ്മൂഞ്ഞി ചമയാനും ആരും മുന്നോട്ടുവരേണ്ടതില്ല. മുഖ്യമന്ത്രി കാസർകോട് വന്നപ്പോൾ നേരിട്ടുകണ്ടാണ് കോഴിക്കോട്ടെ അഡ്വ. എം. അശോകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ നിർദേശിച്ചത്. ഇൗ തീരുമാനം അംഗീകരിച്ചതായി അറിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് റിയാസ് മൗലവിയുടെ ഭാര്യ സൈദയുടെ സമ്മതപത്രവും അഡ്വ. അശോകെൻറ സമ്മതപത്രവും മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ഭാര്യയുടേയും ജമാഅത്ത് കമ്മിറ്റി പ്രസിഡൻറിെൻറയും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. കേസിെൻറ എല്ലാ ഘട്ടങ്ങളിലും കൃത്യമായ ഇടപെടലുകള്‍ ജമാഅത്ത് കമ്മിറ്റി നടത്തിയിട്ടുണ്ട്. കേസ് നടത്തിപ്പിനാവശ്യമായ ചെലവുകളും കുടുംബത്തെ സഹായിക്കുന്നതിനുള്ള ഫണ്ടും ചൂരി ജുമാമസ്ജിദ് കമ്മിറ്റി ജമാഅത്ത് പരിധിയിൽനിന്ന് സ്വരൂപിക്കുന്നുണ്ട്.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലും മഅ്ദനിക്ക് വേണ്ടിയും ഹാജരായ എം. അശോകന്‍ ക്രിമിനല്‍ അഭിഭാഷകനാണ്. ജമാഅത്ത് കമ്മിറ്റി നല്‍കിയ ഈ മെമ്മോറാണ്ടം നടപടിക്കായി സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് അയച്ചിരിക്കുകയാണ്. കൊല ഭീകരപ്രവർത്തനമായതിനാൽ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് പ്രത്യേക അന്വേഷണസംഘം ഉറപ്പുനൽകിയിട്ടുെണ്ടന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.