രണ്ടുപേർ കസ്റ്റഡിയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകാസർകോട്/തിരുവനന്തപുരം: കാസർകോട് കല്ലിയോട്ട് കുറങ്ങരയില് രണ്ട് യൂത്ത് കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർ പിടിയിലാ യി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. രണ്ടു ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടു ണ്ട്. പ്രതികൾ കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിൽ അന്വേഷണത്തിന ് കര്‍ണാടകയുടെ സഹായം തേടിയതായും പൊലീസ് വ്യക്തമാക്കി. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയോഗിച്ചു.
കാസർകോട് ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം. പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ ഡി.സി.ആര്.ബി ഡിവൈ.എസ്.പി ജെയ്സണ്‍ കെ. എബ്രഹാം, സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈ.എസ്.പി കെ. ഹരീഷ് ചന്ദ്ര നായിക്, ആദൂര്‍ ഇന്‍സ്പെക്ടര്‍ മാത്യു.എം.എ, ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരന് പി.കെ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രഞ്ജിത്ത്, ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ റഹീം എന്നിവരാണുള്ളത്.
രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബേക്കൽ പൊലീസിൽ തിങ്കളാഴ്ച രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിലുള്ളത്. സംഭവത്തിൽ ഉൾപ്പെട്ടവർ സി.പി.എം പ്രവർത്തകരാണെന്നും പ്രാദേശികനേതാവിനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമായതെന്ന നിഗമനവും റിപ്പോർട്ടിലുണ്ട്.
കൊലയാളിസംഘത്തിൽ മൂന്നുപേരാണുള്ളതെന്നാണ് പ്രാഥമിക നിഗമനം. നീരജ് എന്നയാളും കൂട്ടരും തന്നെ വധിക്കുമെന്ന് േഫസ്ബുക്ക്, വാട്സ്ആപ് എന്നിവയിലൂടെ ഭീഷണിപ്പെടുത്തുെന്നന്ന് കാട്ടി കൊല്ലപ്പെട്ട കൃപേഷ് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അരുണേഷ്, നിതിന്‍, നീരജ് എന്നിവർക്ക് നോട്ടീസയച്ചു. കഴിഞ്ഞ ഡിസംബര്‍ 25ന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കല്ലിയോട്ട് ഭാഗത്ത് നേരത്തെയുണ്ടായ രാഷ്ട്രീയ കേസുകളില്‍ കൊല്ലപ്പെട്ട കൃപേഷും ശരത്ലാലും ഉള്‍പ്പെട്ടിരുന്നതായും പൊലീസ് അറിയിച്ചു.
സി.പി.എം പ്രവര്‍ത്തകനായ പീതാംബരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശരത്ലാല് ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമാണ്. ഈ കേസില്‍ ശരത്ലാലിനെ ജനുവരി 18ന് പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഏഴിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ജനുവരി ആറിന് കല്ലിയോട്ട് നടന്ന മറ്റൊരു സംഭവത്തില്‍ ശരത്ലാല് ഒന്നും കൃപേഷ് രണ്ടും പ്രതിയായി കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.