Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 11:59 PM GMT Updated On
date_range 16 May 2022 11:59 PM GMTജമാഅത്ത് ഹയർസെക്കൻഡറിയിൽ യാത്രയയപ്പ് സമ്മേളനം നടന്നു
text_fieldsbookmark_border
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ യാത്രയയപ്പ് സമ്മേളനം 'ഓർമകൾക്ക് വയസ്സാകാറില്ല- ഒരു മേയ് 2022' സംഘടിപ്പിച്ചു. സ്കൂൾ മാനേജ്മൻെറ്, പി.ടി.എ, സ്റ്റാഫ് കൗൺസിൽ, പൂർവ വിദ്യാർഥി സംഘടന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമ്മേളനം എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ കെ.ഒ. രാജീവൻ, പ്ലസ് ടു വിദ്യാർഥി അബ്ദുല്ല മുനവീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൻസൂർ കുരിക്കൾ, ബ്ലോക്ക് പഞ്ചായത്ത് അംഗവും ചെമ്മനാട് ജമാഅത്ത് സെക്രട്ടറി ബദറുൽ മുനീർ, പഞ്ചായത്ത് അംഗങ്ങളായ അമീർ പാലോത്ത്, രേണുക, ചന്ദ്രശേഖരൻ കുളങ്കര, സി.ജെ. എച്ച്.എസ്.എസ് പി.ടി.എ. പ്രസിഡൻറ് പി.എം. അബ്ദുല്ല, ഒ.എസ്.എ പ്രസിഡൻറ് മുഹമ്മദ് അലി മുണ്ടാഗുലാം, രാജേഷ് മാധവൻ, സ്കൂൾ പ്രഥമാധ്യാപകൻ എം.കെ. വിജയൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.സുകുമാരൻ നായർ സ്വാഗതവും സ്കൂൾ മാനേജ്മൻെറ് കൺവീനർ സി.എച്ച്. റഫീഖ് നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥി സംഗമം, സാംസ്കാരിക സമ്മേളനം, സ്റ്റേജ് ഷോ, പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടന്നു. AKM ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ 'ഓർമകൾക്ക് വയസ്സാകാറില്ല- ഒരുമേയ് 2022 'യാത്രയയപ്പ് സമ്മേളനം എ.കെ.എം. അഷ്റഫ് എം.എൽ.എൽ. ഉദ്ഘാടനം. ചെയ്യുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story