Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്രം പ്രവാസിക്ഷേമ...

കേന്ദ്രം പ്രവാസിക്ഷേമ പദ്ധതികൾ നടപ്പാക്കണം -കേരള പ്രവാസിസംഘം

text_fields
bookmark_border
ബേക്കൽ: പ്രവാസികൾക്ക്‌ സംസ്ഥാനസർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ കേന്ദ്രസർക്കാറും നടപ്പാക്കണമെന്ന്‌ കേരള പ്രവാസിസംഘം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ബേക്കൽ പള്ളിക്കര ബീച്ച്‌ പാർക്കിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജലീൽ കാപ്പിൽ അധ്യക്ഷത വഹച്ചു. സംഘാടകസമിതി ചെയർമാനും പള്ളിക്കര പഞ്ചായത്ത്‌ പ്രസിഡന്റുമായ എം. കുമാരൻ സ്വാഗതം പറഞ്ഞു. എ. ഷാജി അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. സെയ്‌താലിക്കുട്ടി സംഘടന റിപ്പോർട്ടും ജില്ല സെക്രട്ടറി പി. ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി.കെ. അബ്ദുല്ല, ഇ.എൻ.ടി അബൂബക്കർ, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ഒ. നാരായണൻ നന്ദി പറഞ്ഞു. ജില്ല പ്രസിഡന്റായി ഒ. നാരായണനെയും സെക്രട്ടറിയായി പി. ചന്ദ്രനെയും തിരഞ്ഞെടുത്തു. സി.പി. സുധാകരനാണ്‌ ട്രഷറർ. പി.പി. മുഹമ്മദ്‌ റാഫി, വി.വി. കൃഷ്‌ണൻ (വൈസ്‌ പ്രസി), എ. ഷാജി, എം. ഗിരീഷൻ (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story