Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആധാരം എഴുത്തുകാരെ...

ആധാരം എഴുത്തുകാരെ വഴിയാധാരമാക്കില്ല -മന്ത്രി

text_fields
bookmark_border
തൃക്കരിപ്പൂർ: രജിസ്‌ട്രേഷൻ വകുപ്പിലെ ആധുനികവത്കരണം ആധാരം എഴുത്തുകാരെ കൂടി പരിഗണിച്ചായിരിക്കുമെന്നും ഇവരെ വഴിയാധാരമാക്കില്ലെന്നും മന്ത്രി വി.എൻ. വാസവൻ. തൃക്കരിപ്പൂരിൽ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ-സ്റ്റാമ്പിങ് ഘട്ടം ഘട്ടമായി സമ്പൂർണമാക്കും. നിലവിലുള്ള വെണ്ടർമാരെ അവരുടെ ലൈസൻസ് കാലാവധി കഴിയുന്നതുവരെ തുടരാൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. ശിലാഫലകം നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ അനാച്ഛാദനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ ഓൺലൈനായി സംസാരിച്ചു. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി. സജീവൻ (വലിയപറമ്പ), പി.പി. പ്രസന്നകുമാരി(പിലിക്കോട്), ജില്ല പഞ്ചായത്ത് അംഗം എം. മനു, ബ്ലോക്ക് അംഗം സി. ചന്ദ്രമതി, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എ. റഹ്മാൻ, കെ.വി. വിജയൻ, എസ്. കുഞ്ഞഹമ്മദ്, എം. ഗംഗാധരൻ, വി.കെ. ഹനീഫ ഹാജി, ഇ. നാരായണൻ, വി.കെ. ചന്ദ്രൻ, ഇ.വി. ദാമോദരൻ, കെ. ജനാർദനൻ, സി.എച്ച്. റഹീം, എ. മുകുന്ദൻ എന്നിവർ സംസാരിച്ചു. കെ.എസ്. ശശിധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല രജിസ്ട്രാർ എം. ഹക്കിം സ്വാഗതവും തൃക്കരിപ്പൂർ സബ് രജിസ്ട്രാർ പി. രാജൻ നന്ദിയും പറഞ്ഞു. പടം// tkp SRO inauguration// തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസ് ശിലാഫലകം നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മാധവൻ മണിയറ അനാച്ഛാദനം ചെയ്യുന്നു ഉദ്ഘാടന പ്രസംഗത്തിന് മുമ്പേ പരിപാടി 'അവസാനിപ്പിച്ചു' തൃക്കരിപ്പൂർ: സബ് രജിസ്ട്രാർ ഓഫിസ് ഉദ്ഘാടന വേദിയിൽ മന്ത്രിയുടെ പ്രസംഗം ഒഴിഞ്ഞ കസേരകൾക്ക് മുമ്പാകെ. മന്ത്രി പ്രസംഗിക്കുന്നതിന് മുമ്പ് തൃക്കരിപ്പൂരിലെ പരിപാടി അവസാനിപ്പിച്ചതായി സംഘാടകർ അറിയിക്കുകയായിരുന്നു. ഇതോടെ തൃക്കരിപ്പൂർ ടൗൺ ഹാളിലെ വേദിയിലും സദസ്സിലും ഉണ്ടായിരുന്നവർ സ്ഥലം വിട്ടു. ആളുകൾ ഇറങ്ങുന്നതിനിടെ മന്ത്രിയുടെ പ്രസംഗം ഉണ്ടെന്ന അറിയിപ്പ് വന്നു. കോട്ടയത്തെ രജിസ്‌ട്രേഷൻ ടവർ ഉദ്ഘാടന വേദിയിൽ നിന്നാണ് മന്ത്രി പ്രസംഗിച്ചത്. സി-ഡിറ്റിന്റെ നേതൃത്വത്തിലാണ് വിഡിയോ സ്‌ട്രീമിങ് ഏർപ്പാടാക്കിയത്. ഒരു വേദിയിൽ പ്രാർഥന നടക്കുമ്പോൾ മറ്റൊരിടത്തു നിന്ന് സ്വാഗത പ്രസംഗം വന്നതും അരോചകമായി. പടം tkp empty chairs ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തുന്നു രേഖകൾ പൊടിഞ്ഞുപോയി; കൈമലർത്തി അധികൃതർ തൃക്കരിപ്പൂർ: ആധാരത്തിന്റെ പകർപ്പ് ലഭിക്കാൻ തിരച്ചിൽ ഫീസടച്ച് കാത്തിരിക്കുന്നവരോട് കൈമലർത്തി അധികൃതർ. ആവശ്യപ്പെട്ട രേഖ പൊടിഞ്ഞുപോയി എന്നാണ് ഔദ്യോഗിക വിശദീകരണം. 1963-ലെ ആധാരത്തിന്റെ രേഖ ആവശ്യപ്പെട്ടപ്പോഴാണ് രജിസ്റ്ററിലെ പേജ് ദ്രവിച്ച് പൊടിഞ്ഞുപോയത് ശ്രദ്ധയിൽപെട്ടത്. ആ വർഷത്തെ രേഖകൾ ക്രോഡീകരിച്ച വാല്യം നമ്പർ 480-ലാണ്‌ പേജുകൾ നഷ്ടപ്പെട്ടത്. ഇക്കാര്യം സൂചിപ്പിച്ച് അപേക്ഷകർക്ക് മറുപടി നൽകുകയാണ് ചെയ്യുന്നത്. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിൽ 1916 മുതലുള്ള രേഖകൾ ഉണ്ട്. എന്നാൽ 1950 - 70 കാലയളവിലെ രേഖകൾ സൂക്ഷിച്ച കടലാസുകളാണ് പൊടിഞ്ഞുപോയത്. പടം tkp document spoilt വസ്തുരേഖ പൊടിഞ്ഞുപോയതായി കാണിച്ച് അപേക്ഷകന് നൽകിയ മറുപടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story