Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 11:58 PM GMT Updated On
date_range 4 Jun 2022 11:58 PM GMTവനിത ഗ്രൂപ്പുകള്‍ക്ക് ധനസഹായം
text_fieldsbookmark_border
കാസർകോട്: ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമൻ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭ യൂനിറ്റുകള്‍ തുടങ്ങാനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്ന് അപേക്ഷ കഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള 20-50 പ്രായമുള്ള രണ്ടുമുതല്‍ അഞ്ചുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകളാകണം. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ചവര്‍ കുടുംബത്തില്‍ ഉള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, വിധവകള്‍, തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. സാഫില്‍നിന്ന് ഒരുതവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 7306662170,9645259674. പി.എസ്.സി പരിശീലനം കാസർകോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴില്‍ ചെര്‍ക്കളയിലെ മൈനോറിറ്റി കോച്ചിങ് സെന്ററില്‍ സൗജന്യ യു.പി.എസ്.സി, പി.എസ്.സി പരീക്ഷകള്‍ക്കുള്ള ആറുമാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ജൂലൈ ഒന്നിന് ആരംഭിക്കും. റഗുലര്‍, അവധിദിന ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി (എസ്.എസ്.എല്‍.സി കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (രണ്ട് എണ്ണം) എന്നിവയുമായി ജൂണ്‍ 20നുമുമ്പ് സെന്ററില്‍ അപേക്ഷിക്കണം. ഫോണ്‍: 04994281142,9496995433,9048811842
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story