Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:03 AM GMT Updated On
date_range 7 Jun 2022 12:03 AM GMTതൈക്കടപ്പുറം-പുറത്തേക്കൈ കോൺക്രീറ്റ് റോഡിൽ അപകടം പതിയിരിക്കുന്നു
text_fieldsbookmark_border
നീലേശ്വരം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം തൈക്കടപ്പുറം-പുറത്തേക്കൈ റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും അനുബന്ധജോലികൾ തീർക്കാത്തത് ഇതുവഴിയുള്ള യാത്ര അപകടഭീതി ഉണർത്തുന്നു. റോഡ് കോൺക്രീറ്റ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന് ഇരുവശവും മണ്ണിട്ട് നികത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ഒരടിയോളം ഉയരത്തിലുള്ള റോഡിന്റെ വശത്ത് കഴിഞ്ഞദിവസം കൈക്കുഞ്ഞുമായി സ്കൂട്ടർ യാത്രക്കാരൻ വീണിരുന്നു. ഭാഗ്യംകൊണ്ടാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വലിയ വാഹനം കടന്നുപോകുമ്പോൾ എതിരെവരുന്ന വാഹനം സൈഡിൽ വീഴുക പതിവായിരിക്കുകയാണ്. മഴക്കാലം എത്തിയതോടെ രാത്രിയിൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് അൽപം ശ്രദ്ധ മാറിയാൽ വലിയ അപകടമാവും ഉണ്ടാവുക. സ്കൂൾ തുറന്നതിനാൽ നിരവധി സ്കൂൾ ബസുകളാണ് ഇതുവഴി യാത്ര പോകുന്നത്. നഗരസഭ അധികൃതർ കോൺക്രീറ്റ് റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം: nlr congreete road അപകടം പതിയിരിക്കുന്ന തൈക്കടപ്പുറം പുറത്തേക്കൈ കോൺക്രീറ്റ് റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story