Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:02 AM GMT Updated On
date_range 9 Jun 2022 12:02 AM GMTസമുദ്രദിനത്തിൽ പ്രതീകാത്മക കടൽഭിത്തി തീർത്തു
text_fieldsbookmark_border
തൃക്കരിപ്പൂർ: അവരുടെ തീരം സംരക്ഷിക്കാൻ പ്രതീകാത്മക മതിൽ തീർത്ത് സ്‌കൂൾ കുട്ടികൾ. മാവിലാകടപ്പുറം ഗവ. എൽ.പി സ്കൂൾ വിദ്യാർഥികളാണ് സമുദ്ര ദിനത്തിൽ തീരം കാക്കാൻ മനുഷ്യമതിൽ തീർത്തത്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം മാവിലാകടപ്പുറം പുലിമുട്ട് മുതൽ പന്ത്രണ്ടിൽ വരെയുള്ള കടൽതീരം കടലെടുത്ത് ഇല്ലാതാവുന്ന സാഹചര്യത്തിലാണ് ഈ വിഷയം ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽപെടുത്തുന്നതിന് പ്രതീകാത്മക കടൽഭിത്തി തീർത്തത്. തുടർന്ന് കടൽ ഉപജീവന മാർഗമായി സ്വീകരിച്ച മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യബന്ധന വള്ളത്തിന്റെ മാതൃകയിൽ അണിനിരന്നു. ഹെഡ്മാസ്റ്റർ എ.ജി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.വി. മനോജ് കുമാർ, ടി.മുഹമ്മദ് റഫീഖ്, എ. സുനിത എന്നിവർ നേതൃത്വം നൽകി. പടം tkp manushya mathil സമുദ്രദിനത്തിൽ മാവിലാകടപ്പുറം ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾ തീർത്ത മനുഷ്യമതിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story