Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:22 PM GMT Updated On
date_range 5 Aug 2022 7:22 PM GMTനീലേശ്വരം മേൽപാലത്തിനടിയിൽ ഇരുചക്ര വാഹന പാർക്കിങ്; ദുരിതം
text_fieldsbookmark_border
നീലേശ്വരം: റെയിൽവേ മേൽപാലത്തിന് അടിഭാഗത്ത് ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നത് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ദുരിതമാകുന്നു. രാവിലെയുള്ള ട്രെയിൻ യാത്രക്കാരാണ് ഇവിടെ വാഹനങ്ങൾ നിർത്തിയിട്ട് പോവുന്നത്. ജോലി കഴിഞ്ഞ് വൈകീട്ട് തിരിച്ചുവരുന്നതുവരെ വാഹനങ്ങൾ ഇവിടെ തന്നെ കിടക്കും. വാഹനങ്ങൾ നിർത്തിയിടുന്നവരിൽ ഭൂരിഭാഗവും കണ്ണൂർ - കാസർകോട് ഭാഗത്തേക്ക് പോകുന്ന ജീവനക്കാരാണ്. തൊട്ടടുത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സന്നദ്ധസംഘടന വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ ചെറിയ ഫീസ് കൊടുക്കാൻ തയാറാകാതെയാണ് മേൽപാലത്തിനുകീഴിൽ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇത് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇവിടെ നിർത്തി സർവിസ് നടത്തുന്ന 25ഓളം ഓട്ടോറിക്ഷകളും യാത്ര പോകണമെങ്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോകേണ്ട വഴി ചുറ്റിപ്പോകേണ്ട അവസ്ഥയാണ്. ഇവിടെ നേരത്തെ 'വാഹനങ്ങൾ നിർത്തിയിടാൻ പാടില്ല' എന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ പൊലീസ് ഈ ഭാഗങ്ങളിൽ ശ്രദ്ധിക്കുന്നില്ല. വാഹനങ്ങൾ നിർത്തിയിടുന്ന വിഷയം നഗരസഭാധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അവരും കണ്ടഭാവം നടിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story