Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:28 PM GMT Updated On
date_range 5 Aug 2022 7:28 PM GMTവൈകിയെങ്കിലും തിരിച്ചറിഞ്ഞു; ഓരോ ഫയലിലെയും ജീവിതങ്ങൾ
text_fieldsbookmark_border
-ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിൽ ഇതിനകം തീര്‍പ്പാക്കിയത് 1005 ഫയലുകള്‍ കാസർകോട്: കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ ഇതിനകം തീർപ്പാക്കിയത് 1005 ഫയലുകള്‍. കലക്ടറേറ്റില്‍ ജില്ലതല ഫയല്‍ അദാലത്ത് നടത്തിയാണ് തീർപ്പാക്കൽ യജ്ഞം. അദാലത്തില്‍ പരിഗണിച്ച 1241 ഫയലുകളില്‍ 1005 എണ്ണമാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും. വില്ലേജ്, താലൂക്ക്, ആര്‍.ഡി.ഒ, സബ് ഓഫിസ് തലങ്ങളില്‍ അദാലത്തുകള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ 15 വരെ വില്ലേജ് ഓഫിസുകളിലും ജൂലൈ 19,20,21 തീയതികളില്‍ താലൂക്ക് തലത്തിലും 25,26 തീയതികളില്‍ ആര്‍.ഡി.ഒ തലത്തിലും 27ന് സബ് ഓഫിസുകളിലും ആദ്യഘട്ട അദാലത്തുകള്‍ പൂര്‍ത്തിയായി. ഇതിനുശേഷമാണ് ജില്ലതല അദാലത്ത് ആരംഭിച്ചത്. 2021 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക ഫയലുകളില്‍ അദാലത്ത് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ 15,925 ഫയലുകള്‍ ഇതുവരെ തീര്‍പ്പാക്കി. 51,554 ഫയലുകളാണ് ഇനി തീര്‍പ്പാക്കാനുള്ളത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അദാലത്ത് ഉദ്ഘാടനം ചെയ്തു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. ജയ്ദീപ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. ജൂണ്‍ 15ന് ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം സെപ്റ്റംബര്‍ 30 വരെയാണ് തുടരുക. എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്ന രണ്ട് കുടുംബങ്ങള്‍ക്ക് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പട്ടയവും വിതരണം ചെയ്തു. തീര്‍പ്പാക്കാനുള്ള ഫയല്‍ വിവരങ്ങള്‍ ഒറ്റനോട്ടത്തിൽ: ബ്രാക്കറ്റിൽ തീർപ്പാക്കിയത്. - കലക്ടറേറ്റില്‍ ആകെയുള്ളത് 18717 ഫയലുകള്‍. തീര്‍പ്പാക്കിയത് 7852. - കാസര്‍കോട് ആര്‍.ഡി.ഒ: 1159( 403) - കാഞ്ഞങ്ങാട് ആര്‍.ഡി.ഒ: 3303 (28) - ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ്: 5230 (603) - വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസ്: 7529 (1807) - കാസര്‍കോട് താലൂക്ക്: 5745 (1265) - മഞ്ചേശ്വരം താലൂക്ക്: 2228 (1121) - വില്ലേജ് ഓഫിസുകളില്‍ 3845 (1387) - സബ് ഓഫിസുകളില്‍ ആകെ 14370 (468) - റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് സെക്ഷനുകളില്‍ 5344 ( 991) മുഖ്യമന്ത്രി അന്ന് പറഞ്ഞത് 'ഓരോ ഫയലിലും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതമാണുള്ളത്. ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷേ, അവരില്‍ അപൂർവം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്നുപോലും നിശ്ചയിക്കുന്നത്. എല്ലാ ഫയലിലും അനുകൂലമായി എഴുതാന്‍ കഴിയണമെന്നില്ല. എന്നാല്‍, ഫയലില്‍ ഉള്ളത് ജീവിതമാണെന്നും കഴിയുന്നത്ര കരുതലോടെ അത് കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നുമുള്ള ബോധമാവണം നിങ്ങളെ നയിക്കുന്നത്....' 2016 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്താണ് ഇങ്ങനെ സംസാരിച്ചത്. മുഖ്യമന്ത്രിയായി ആറുവർഷം കഴിഞ്ഞെങ്കിലും ഫയൽ ജീവിതം ഓർമപ്പെടുത്താൻ സർക്കാറിന് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story