Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുതിയ ബസ്​സ്​റ്റാൻഡിലെ...

പുതിയ ബസ്​സ്​റ്റാൻഡിലെ കോഫിഹൗസ്​ നിർത്തുന്നു

text_fields
bookmark_border
blurb: ദേശീയപാത വികസനത്തി​ൻെറ ഭാഗമായി കെട്ടിടത്തി​ൻെറ ഒരുഭാഗം പൊളിക്കേണ്ടിവരുന്നതിനാലാണിത്​ കാസർകോട്​: ഒന്നര പതിറ്റാണ്ടോളമായി കാസർകോട്​ പുതിയ ബസ്​സ്​റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫിഹൗസ്​ പ്രവർത്തനം നിർത്തുന്നു. ദേശീയപാത വികസനത്തി​ൻെറ ഭാഗമായി കെട്ടിടത്തി​ൻെറ ഒരുഭാഗം പൊളിക്കേണ്ടിവരുന്നതിനാലാണ്​ കോഫിഹൗസ്​ താൽക്കാലികമായി അടക്കുന്നത്​. പകരം സംവിധാനം കണ്ടെത്താത്തതിനാൽ ദേശീയപാത പ്രവൃത്തി തീരുന്നതുവരെ അടച്ചിടേണ്ടി വരും. ജില്ലയിൽ ഏറ്റവും മികച്ച വരുമാനം ലഭിക്കുന്ന ഹോട്ടലാണിത്​. പ്രതിദിനം 80000 വരെയാണ്​ വരുമാനം. ജില്ലയിൽ ഇതിനു പുറമെ കാഞ്ഞങ്ങാട്​, കാസർകോട്​ പഴയ ബസ്​സ്​റ്റാൻഡ്​ എന്നിവിടങ്ങളിലാണ്​ നിലവിൽ കോഫിഹൗസുള്ളത്​. ഉദുമയിൽ തിങ്കളാഴ്​ച പുതിയത്​ തുറക്കും. അധികം താമസിയാതെ കാഞ്ഞങ്ങാട്ട്​ മറ്റൊരു കോഫിഹൗസും തുറക്കും. ദേശീയപാതയോരത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന റസ്​റ്റാറൻറാണ്​ പുതിയ ബസ്​സ്​റ്റാൻഡിലേത്​. 20ഓളം ജീവനക്കാരുണ്ട്​. കെട്ടിട​ത്തി​ൻെറ മുൻവശം ദേശീയപാത വികസനത്തിൽ പൊളിക്കാൻ അടയാളപ്പെടുത്തിയിട്ടുണ്ട്​. കെട്ടിടം പൊളിച്ച്​ ശേഷിക്കുന്ന ഭാഗം ​നവീകരിച്ചശേഷം വീണ്ടും തുടങ്ങാനാണ്​ ലക്ഷ്യമിടുന്നത്​. ദേശീയപാത പ്രവൃത്തിയും കെട്ടിടം പണിയും പൂർത്തീകരിക്കുന്നതു​വരെ മറ്റിടങ്ങളിൽ കോഫിഹൗസ്​ താൽക്കാലികമായി മാറ്റാൻ ഉദ്ദേശിച്ചെങ്കിലും നടന്നില്ല. പകരം ​സംവിധാനം കിട്ടിയില്ലെങ്കിൽ അടുത്തമാസത്തോടെ കോഫി ഹൗസ്​ നിർത്തും. കെട്ടിടം പുതുക്കിപ്പണിതശേഷം ​അതേസ്​ഥലത്തുതന്നെ പുനരാരംഭിക്കുമെന്ന്​ ഇന്ത്യൻ കോഫിഹൗസ്​ പ്രസിഡൻറ്​ പി.വി. ബാലകൃഷ്​ണൻ പറഞ്ഞു. കമ്യൂണിസ്​റ്റ്​ നേതാവായിരുന്ന എ.കെ. ഗോപാലൻ രൂപം നൽകിയ സഹക-Iരണ സംഘമാണ്​ കോഫിഹൗസി​ൻെറ നടത്തിപ്പുകാർ. -I
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story