Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയു.പിയിൽ ഒരു...

യു.പിയിൽ ഒരു പഞ്ചായത്തി​െൻറ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിനായില്ല -പി.സി. ചാക്കോ

text_fields
bookmark_border
യു.പിയിൽ ഒരു പഞ്ചായത്തി​ൻെറ ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിനായില്ല -പി.സി. ചാക്കോ നീ​ലേശ്വരം: ഇന്ത്യയിൽ ബി.ജെപി അധികാരത്തിൽ എത്താൻ പ്രധാന ഉത്തരവാദികൾ സോണിയയും രാഹുൽ ഗാന്ധിയുമാണെന്ന്​ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. എൻ.സി.പി ജില്ല ആസ്ഥാനമന്ദിരം പടന്നക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശി​ൻെറ ചുമതല നൽകിയ പ്രിയങ്ക ഗാന്ധിക്ക് അഞ്ചു വർഷം കഴിഞ്ഞിട്ടും അവിടെ ഒരു പഞ്ചായത്തി‍ൻെറ ഭരണം പിടിച്ചെടുക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പടന്നക്കാട് നെഹ്​റു കോളജിന് സമീപം താൽക്കാലിക കെട്ടിടത്തിലാണ് ആസ്ഥാന മന്ദിരം പ്രവർത്തനമാരംഭിച്ചത്. ജില്ല പ്രസിഡൻറ്​ രവി കുളങ്ങര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പി. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, റസാഖ് മൗലവി, എം.പി. മുരളി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. സി. വി. ദാമോദരൻ, സി. ബാലൻ തുടങ്ങിയവർ സംസാരിച്ചു. കരിം ചന്തേര സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story