Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTവിടവാങ്ങിയത് നീലേശ്വരത്തിെൻറ 'സ്വന്തം കാമറമാൻ'
text_fieldsbookmark_border
വിടവാങ്ങിയത് നീലേശ്വരത്തിൻെറ 'സ്വന്തം കാമറമാൻ' നീലേശ്വരം: ആഘോഷം ഏതുമാകട്ടെ ഏതു രാഷ്ട്രീയ പാർട്ടിയുടെ യോഗവും ആകട്ടെ ഫോട്ടോ എടുക്കണമെങ്കിൽ മോഹനൻതന്നെ വേണം. 40 വർഷത്തിലധികമായി മെട്രോ സ്റ്റുഡിയോ നടത്തുന്ന മോഹനൻെറ ജീവൻതുടിക്കുന്ന ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ മെട്രോ മോഹനൻ ഇനി ഉണ്ടാവില്ല. ഞായറാഴ്ച രാത്രി നീലേശ്വരം തെരുവിലെ വാടകവീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അരനൂറ്റാണ്ടുമുമ്പ് തലശ്ശേരിയിൽനിന്ന് സഹോദരിക്കൊപ്പം നീലേശ്വരത്ത് എത്തിയതായിരുന്നു. രാജാസ് ഹൈസ്കൂളിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരിക്കെ സഹോദരീഭർത്താവ് ശ്രീധരൻെറ മെട്രോ സ്റ്റുഡിയോയിൽനിന്ന് ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ചു. പിന്നീട് സ്വന്തമായി സ്റ്റുഡിയോ നടത്തി. തോളിൽ കാമറ ബാഗുമായി നടന്നുപോകുന്ന മോഹനൻ നീലേശ്വരത്തുകാരുടെ ഉള്ളിൽ എന്നും മായാതെ നിലനിൽക്കും. ഇൻറർനെറ്റ് വരുന്നതിന് മുമ്പ് ബ്ലാക്ക് ആൻഡ് വൈറ്റിൻെറ കാലത്ത് എടുത്ത ഫോട്ടോയുടെ പിറകിൽ അടിക്കുറിപ്പ് എഴുതി മാധ്യമ ഓഫിസുകളിൽ കൃത്യമായി എത്തിച്ചിരുന്നു. ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ വരവോടെ മോഹനെൻറ ഫോട്ടോഗ്രഫിയിലും മാറ്റം വന്നു. നീലേശ്വരം നഗരസഭ ചടങ്ങുകളും കാമറയിൽ പകർത്താൻ ഏൽപിക്കുന്നത് മോഹനൻെറ കൃത്യനിർവഹണത്തിൻെറ സാക്ഷ്യമാണ്. മരണത്തിന് മുമ്പ് അവസാനമായി കോൺഗ്രസ് പാർട്ടിയുടെ ചടങ്ങാണ് കാമറയിൽ പകർത്തിയത്. ഫോട്ടോഗ്രഫിയിലെ കഴിവ് മാനിച്ച് ജേസീസ് എലൈറ്റ് ഭാരവാഹികൾ ഫോട്ടോഗ്രഫി ദിനമായ ഫെബ്രുവരി 19ന് മോഹനനെ ആദരിച്ചിരുന്നു. നാടിൻെറ ഒത്തിരി ചരിത്രമുഹൂർത്തങ്ങൾ തൻെറ കാമറയിൽ പകർത്തിയ നീലേശ്വരത്തിൻെറ സ്വന്തം കാമറമാൻ ഇനി ഓർമകളിൽ മാത്രം. പടം: nlr metro mohanan മെട്രോ മോഹനൻ നീലേശ്വരത്തെ ചടങ്ങിനിടയിൽ കാമറയുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story