Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറാഗിങ്​: പ്ലസ്​ വൺ...

റാഗിങ്​: പ്ലസ്​ വൺ വിദ്യാർഥിയുടെ മുടിമുറിച്ചു

text_fields
bookmark_border
എട്ട് പ്ലസ്‌ ടു വിദ്യാർഥികൾക്കെതിരെ കേസ്, ബാലാവകാശ കമീഷനും കേസെടുത്തു മഞ്ചേശ്വരം: സ്​കൂളിലെ നവാഗതരായ പ്ലസ്‌ വൺ വിദ്യാർഥികൾക്കെതിരെ സീനിയേഴ്​സി​ൻെറ റാഗിങ്​. സംഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എട്ട് പ്ലസ്‌ ടു വിദ്യാർഥികൾക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ഹയർ സെക്കൻഡറി സ്‌കൂളിലാണ്​ സംഭവം. മഞ്ചേശ്വരം സത്യടുക്ക സ്വദേശിയായ പ്ലസ്‌ വൺ വിദ്യാർഥിയുടെ പരാതിയിൽ​ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളിന് സമീപത്തെ ദേശീയപാതക്ക് മുൻവശമുള്ള കടയിലാണ് റാഗിങ്​ നടന്നത്. പ്ലസ് ​വൺ വിദ്യാർഥിയുടെ മുടി കത്രികകൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ, മറ്റു വിദ്യാർഥികളെ സ്‌കൂൾ വരാന്തകളിൽ ഫാഷൻ പരേഡ് മാതൃകയിൽ നടത്തിക്കുകയും പാട്ടുപാടിക്കുകയും ചെയ്​തു. സംഭവം വിവാദമായതോടെ കേസെടുക്കാൻ പൊലീസിൽ സമ്മർദം മുറുകിയെങ്കിലും പരാതി നൽകാൻ ഇരയായ കുട്ടികൾ ആദ്യം തയാറായില്ല. സ്‌കൂളിന് പുറത്തുവെച്ചുനടന്ന സംഭവമായതിനാൽ പരാതി നൽകേണ്ടെന്ന നിലപാടിലായിരുന്നു സ്‌കൂൾ അധികൃതർ. എന്നാൽ, വെള്ളിയാഴ്ച വൈകീ​ട്ടോടെ ബന്ധുക്കൾ ഇടപെട്ട് പരാതി നൽകുകയായിരുന്നു. ബേക്കൂർ ഹയർ സെക്കൻഡറി സ്‌കൂളിലും സമാന രീതിയിൽ റാഗിങ്​ നടന്നതായി പരാതിയുണ്ട്. എന്നാൽ, ഇവിടെനിന്നും പരാതി വരാത്തതിനാൽ കേസെടുത്തിട്ടില്ല. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. വിഡിയോ കണ്ടതി​ൻെറ അടിസ്ഥാനത്തിലാണ് കമീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയ കേസെടുത്തത്. സംഭവം അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവി, പൊതുവിദ്യാഭ്യാസ വകുപ്പ്​ ഡയറക്ടർ എന്നിവർക്ക് നിർദേശവും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story