Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 11:59 PM GMT Updated On
date_range 26 Nov 2021 11:59 PM GMTകേന്ദ്ര വാഴ്സിറ്റി -നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ധാരണപത്രം ഒപ്പുവെച്ചു
text_fieldsbookmark_border
കണ്ണൂർ: വ്യവസായ, വാണിജ്യ മേഖലക്ക് കഴിവും പരിശീലനവും ലഭിച്ച ഉദ്യോഗാർഥികളെ സൃഷ്ടിക്കുക, പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്ക് പഠന സമയത്തുതന്നെ പ്രായോഗിക പരിശീലനത്തിനും ഇേൻറൺഷിപ്പിനും അവസരമൊരുക്കി സംരംഭകരുമായി ബന്ധം സ്ഥാപിക്കാൻ അവസരം ഒരുക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർകോട് ജില്ലയുടെ ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം എന്നിവയുടെ വളർച്ചക്കുകൂടി പ്രാധാന്യം നൽകി നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും സെൻട്രൽ യൂനിവേഴ്സിറ്റിയും പ്രവർത്തിക്കും. വൈസ് ചാൻസലർ പ്രഫ. ഡോ. എച്ച്. വെങ്കിടേശ്വർലുവിൻെറ സാന്നിധ്യത്തിൽ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ഡോ. ജോസഫ് ബെനവനും സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയെ പ്രധിനിധാനംചെയ്ത് രജിസ്ട്രാർ ഡോ. സന്തോഷ് കുമാറുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡൻറ് ടി.കെ. രമേശ് കുമാർ, ട്രഷറർ സി. അനിൽ കുമാർ, കാസർകോട് ചാപ്റ്റർ ചെയർമാൻ എ.കെ. ശ്യാംപ്രസാദ്, ജനറൽ കൺവീനർ മുജീബ് അഹമ്മദ്, ജോ.കൺവീനർ എം.എൻ. പ്രസാദ്, ഗൗതം ഭക്ത എന്നിവരും യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്ത് കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. എം. മുരളീധരൻ നമ്പ്യാർ, സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീൻ പ്രഫ.ഡോ.വി. ബാലചന്ദ്രൻ, ഡിപ്പാർട്മൻെറ് ഓഫ് കോമേഴ്സ് ആൻഡ് ഇൻറർനാഷനൽ ബിസിനസ് മേധാവി പ്രഫ. ഡോ. ടി. മല്ലികാർജുനപ്പ, പ്രഫ.ഡോ. എ. ശക്തിവേൽ, ഡോ. പി.എം. അനീഷ്, പ്രഫ. ഡോ. ഗോവിന്ദ റാവു ഡ്യൂടുകുറി, സുരേശൻ കണ്ടത്തിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story