Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 11:58 PM GMT Updated On
date_range 3 Dec 2021 11:58 PM GMTവ്യാപക പരാതി; ഭക്ഷ്യസുരക്ഷ ഓഫിസുകളിൽ വിജിലൻസ് പരിശോധന
text_fieldsbookmark_border
നീലേശ്വരം: ജില്ലയിലെ ഭക്ഷ്യസുരക്ഷ ഓഫിസുകളിൽ വിജിലൻസ് വിഭാഗത്തിൻെറ മിന്നൽ പരിശോധന. നീലേശ്വരം, ഉദുമ, കാസർകോട് എന്നീ ഭക്ഷ്യസുരക്ഷ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്. നീലേശ്വരം നഗരസഭ ഓഫിസിനു സമീപത്തെ ഭക്ഷ്യസുരക്ഷ ഓഫിസറുടെ കാര്യാലയത്തിൽ ഡിവൈ.എസ്.പി പി.വി. വേണുഗോപാലിൻെറ നേതൃതൃത്തിലാണ് പരിശോധന നടന്നത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിൻെറ ഗുണനിലവാരം അടക്കമുള്ളവ പരിശോധിക്കേണ്ടത് ഭക്ഷ്യസുരക്ഷ വകുപ്പാണ്. ഹോട്ടലിൽനിന്ന് വെള്ളത്തിൻെറ സാമ്പിൾ എടുത്ത് ലാബിൽ പരിശോധിച്ച് ഗുണനിലവാരം നിശ്ചയിച്ച് സർട്ടിഫിക്കറ്റ് നൽകണം. പല സ്ഥലങ്ങളിലും ഹോട്ടൽ ഉടമകൾ ഹാജരാക്കുന്ന ശുദ്ധജലം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുകയാണ് പതിവ്. ഇതിെന്റ മറവിൽ വൻ അഴിമതി നടക്കുന്നതായാണ് പരാതി . ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഹോട്ടലിൽനിന്നും ബേക്കറികളിൽനിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ സാധനങ്ങൾ പരിശോധനക്ക് അയക്കുകയോ തുടർ നടപടികൾ നടത്തുകയോ ചെയ്യാറില്ലെന്ന പരാതി വ്യാപകമാണ്. ഇതോടൊപ്പം ഉദ്യാഗസ്ഥർ കൃത്യനിഷ്ഠത പാലിക്കാറില്ലെന്നും ഓഫിസുകളിൽ കൃത്യസമയത്ത് എത്താറില്ലെന്നും ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ചകൾ വരുത്താറുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഹോട്ടലുകളിലെ ഫാസ്റ്റ് ഫുഡ് ഇനങ്ങൾക്ക് നിറവും രുചിയും കിട്ടാൻ കൃത്രിമ എസൻസുകളും കളറും ചേർക്കുന്നത് വ്യാപകമായിട്ടുണ്ട്. പരാതികൾ ലഭിച്ചിട്ടും ഭക്ഷ്യസുരക്ഷ വകുപ്പ് ജീവനക്കാർ തുടർനടപടികൾ കൈക്കൊള്ളുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് വിജിലൻസിൻെറ പരിശോധന. വിജിലൻസ് ഉദ്യോഗസ്ഥരായ വി.ടി. സുഭാഷ്ചന്ദ്രൻ, സതീഷ്, രതീഷ്, സജിമോൻ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story