Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 11:59 PM GMT Updated On
date_range 3 Dec 2021 11:59 PM GMTഭിന്നശേഷി ദിനം ആചരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവും സമൂഹത്തിൻെറ ഉത്തരവാദിത്തമാണെന്ന് ഇ. ചന്ദ്രശേഖരന് എം.എല്‍.എ. അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൻെറ ഭാഗമായി ജില്ല സാമൂഹിക നീതി ഓഫിസ് പടന്നക്കാട് ബേക്കല്‍ ക്ലബില്‍ സംഘടിപ്പിച്ച 'ഉണര്‍വ്-2021' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ ഷീബ മുംതാസ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്. ഫാ. മാത്യു സാമുവല്‍, ബേക്കല്‍ ക്ലബ് എം.ഡി അഡ്വ. കെ.കെ. നാരായണന്, ജില്ല പ്രബേഷന്‍ ഓഫിസര്‍ പി. ബിജു, ബീന സുകു, സാമൂഹികനീതി ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോയ്സി സ്റ്റീഫന്‍ എന്നിവർ സംസാരിച്ചു. ചിത്രം കാഞ്ഞങ്ങാട് നടന്ന ഉണര്‍വ് 2021 ഇ. ചന്ദ്രശേഖരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (ഉണര്‍വ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story