Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒമിക്രോൺ: അതിർത്തി...

ഒമിക്രോൺ: അതിർത്തി വഴിയുള്ള യാത്രക്കാരിൽ കുറവ്​

text_fields
bookmark_border
-കെ.എസ്​.ആർ.ടി.സി ബസിൽ ആളുകൾ കുറഞ്ഞു കാസർകോട്​: ​കേരളത്തിലെ കോവിഡ്​ കേസുകൾ കണക്കിലെടുത്ത്​ കർണാടക നിയന്ത്രണം കടുപ്പിച്ചതിനു പിന്നാലെ ഒമിക്രോൺ സ്​ഥിരീകരിച്ചത്​ യാത്രക്കാരുടെ എണ്ണം കുറച്ചു. കോവിഡി​ൻെറ ഏറ്റവും പുതിയ വകഭേദം കർണാടകയിൽ റിപ്പോർട്ട്​ ചെയ്​തതാണ്​ യാത്രക്കാരുടെ എണ്ണം കുറയാൻ ഇടയാക്കി​യതെന്നാണ്​ സൂചന. അതിർത്തി കടക്കുന്നതിന്​ കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ വിലക്കൊന്നുമില്ലെങ്കിലും 10 ശതമാനത്തോളം യാത്രക്കാർ കുറഞ്ഞിട്ടുണ്ട്​. തിങ്കളാഴ്​ച മുതലാണ്​ അതിർത്തി കടക്കാൻ കർണാടക കർശന നിയന്ത്രണമേർപ്പെടുത്തിയത്​. അതിർത്തി കടക്കാൻ കേരളത്തിൽനിന്നുള്ള യാത്രക്കാർ 72 മണിക്കൂർ മു​​െമ്പടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ്​ റിപ്പോർട്ട്​ ഹാജരാക്കണമെന്നായിരുന്നു പ്രധാന നിർദേശം. റെയിൽവേ സ്​റ്റേഷനുകളിലും പ്രധാന ചെക്ക്​​പോസ്​റ്റുകളിലും പൊലീസുകാർക്കു പുറമെ സർക്കാർ ഉദ്യോഗസ്​ഥരെയും ഇതിനായി ചുമതലപ്പെടുത്തി. രണ്ടു​ ഡോസ്​ വാക്​സിൻ എടുത്തവരെപ്പോലും കയറ്റിവിടാത്തത്​ വിമർശനങ്ങൾക്ക്​ ഇടയാക്കിയെങ്കിലും ദക്ഷിണ ജില്ല ഭരണകൂടം അതൊന്നും ചെവിക്കൊണ്ടില്ല. എന്നാൽ, കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ അതിർത്തി കടക്കുന്നതിന്​ വിലക്കില്ലായിരുന്നു. യാത്രക്കാർ കോവിഡ്​ നെഗറ്റിവ്​ റിപ്പോർട്ട്​ കണ്ടക്​ടറെ കാണിക്കണമെന്നായിരുന്നു നിർദേശം​. ഇക്കാരണത്താൽ കെ.എസ്​.ആർ.ടി.സി ബസുകളിൽ യാത്രക്കാർ കുറഞ്ഞിരുന്നു. എന്നാൽ, ബസുകളിൽ കാര്യമായ പരിശോധനയില്ലെന്നറിഞ്ഞതോടെ അൽപം ആശ്വാസം തോന്നിയശേഷമാണ്​ ഒമിക്രോൺ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ, യാത്രക്കാരുടെ എണ്ണം നന്നായി കുറഞ്ഞു. മംഗളൂരു, പുത്തൂർ, സുള്ള്യ റൂട്ടുകളിൽ സർവിസ്​ നടത്തുക വഴി നല്ല വരുമാനമാണ്​ കെ.എസ്​.ആർ.ടി.സിക്കു ലഭിച്ചിരുന്നത്​. പ്രതിദിന വരുമാനത്തിൽ അഞ്ചുമുതൽ 10 ശതമാനം വരെ ഇപ്പോൾ കുറവുണ്ട്​. കാസർകോട്ട്​ സർവിസ്​ നടത്തുന്ന കർണാടക ട്രാൻസ്​പോർട്ട്​ ബസുകളിലും യാത്രക്കാർ കുറഞ്ഞിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story