Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2021 11:58 PM GMT Updated On
date_range 15 Dec 2021 11:58 PM GMTബൂത്ത്തല ഉദ്യോഗസ്ഥരുടെ യോഗം
text_fieldsbookmark_border
കാസർകോട്: ഡിസംബര്‍ 18ന് ജില്ലയില്‍ ചേരും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ വോട്ടര്‍പട്ടിക നീരിക്ഷകന്‍ ബിജു പ്രഭാകര്‍ കലക്ടറേറ്റില്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ വി. സൂര്യനാരായണന്, തഹസില്‍ദാര്‍മാരായ മണിരാജ്, പി.ജെ. ആേോ, എ.വി. രാജന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാര്‍, മനുലാല്‍ മേലത്ത്, വിപിന്‍ ദാസ്, ബിജു ഉണ്ണിത്താന്, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. (obsrvr) വോട്ടര്‍പട്ടിക നിരീക്ഷകന് ബിജു പ്രഭാകര്‍ കലക്ടറേറ്റില്‍ നടത്തിയ അവലോകനയോഗം ജില്ലതല ദേശഭക്തിഗാന മത്സരം കാസർകോട്: ആസാദി കാ അമൃത് മഹോത്സവിൻെറ ഭാഗമായി കാടകം വനം സത്യഗ്രഹാനുസ്മരണാര്ഥം ഇന്‍ഫര്‍മേഷന്‍ വകുപ്പ് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. ഏഴുപേര്‍ അടങ്ങുന്ന സംഘത്തിന് പങ്കെടുക്കാം. ഡിസംബര്‍ 20നകം സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേരുകള്‍, ഫോണ്‍നമ്പര്‍ സഹിതം prdcontest@gmail.com ലേക്ക് അപേക്ഷിക്കണം. ഫോൺ: 04994 255145. ബാലവേല; വിവരമറിയിച്ചാല്‍ 2500 രൂപ പാരിതോഷികം കാസർകോട്: ജില്ലയില്‍ ബാലവേല സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ജില്ല ശിശുസംരക്ഷണ യൂനിറ്റ് 2500 രൂപ പാരിതോഷികം നല്‍കും. വിവരങ്ങള്‍ 04994 256990, 7909293758 എന്ന ഫോണ്‍ നമ്പറുകളിലോ sharanabalyamksd@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സിവില്‍ സ്റ്റേഷനിലെ ജില്ല ശിശുസംരക്ഷണ യൂനിറ്റില്‍ നേരിട്ടോ അറിയിക്കാം. ബാലവേലയെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും അവ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നപക്ഷം പാരിതോഷികം നല്‍കും. വ്യക്തികള്‍ നല്കുന്ന വിവരത്തില്‍ കുട്ടി ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലത്തിൻെറ പേരും വിലാസവും ഫോട്ടോയും ഉടമസ്ഥൻെറ പേരുവിവരങ്ങള്‍, കുട്ടി/കുട്ടികളുടെ ഫോട്ടോ (ഉണ്ടെങ്കില്‍), അല്ലെങ്കില്‍ വ്യക്തമായി തിരിച്ചറിയാന്‍ പര്യാപ്തമായ മറ്റു വിവരങ്ങള്‍ ഉണ്ടായിരിക്കണം. വിവരദാതാവിൻെറ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story