Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 11:58 PM GMT Updated On
date_range 17 Dec 2021 11:58 PM GMTവിദ്യാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ -ജില്ല മെഡിക്കല്‍ ഓഫിസര്‍
text_fieldsbookmark_border
കാസർകോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അധ്യാപകരും വിദ്യാർഥികളും മറ്റ് ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. ശ്രദ്ധിക്കാം: · മൂക്കും വായും മറയുംവിധം ശരിയായ രീതിയില്‍ രണ്ട് മാസ്‌ക് ധരിക്കണം. · ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുവിമുക്തമാക്കുകയോ ചെയ്യണം. · കൂട്ടംകൂടരുത്. ചുരുങ്ങിയത് രണ്ടുമീറ്റര്‍ അകലം പാലിക്കണം. · ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ പരസ്പരം കൈമാറരുത്. · പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്‌കൂളില്‍ പോകരുത്. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുകയും ഇക്കാര്യം അധ്യാപകരെ അറിയിക്കുകയും വേണം. · സ്‌കൂളില്‍ പോകുമ്പോഴും സ്‌കൂളില്‍ നിന്നും മടങ്ങുമ്പോഴും കടകളില്‍ കയറുന്നത് ഒഴിവാക്കുക. സ്‌കൂള്‍ വിട്ടാലുടന്‍ വീട്ടിലേക്ക് മടങ്ങുക. · വീട്ടിലെത്തിയ ഉടന്‍ ധരിച്ച വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തിലോ ഡിറ്റര്‍ജൻറ് ഉപയോഗിച്ച വെള്ളത്തിലോ മുക്കിവെച്ചതിനുശേഷം കുളിക്കുക. · വീട്ടിലുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, കിടപ്പിലായവര്‍ എന്നിവരുടെയടുത്ത് കുളിച്ചതിനുശേഷം മാത്രം പോവുക. · മാസ്‌ക്കുകള്‍ അലക്ഷ്യമായി ഇടരുത്. തുണി മാസ്‌ക് കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം. ഡിസ്പോസിബ്ള്‍ മാസ്‌ക്കുകള്‍ കത്തിച്ചുകളയണം. · വ്യക്തിശുചിത്വം, പരിസര ശുചിത്വം, പോഷകാഹാരം എന്നിവ ശീലമാക്കണം. · അധ്യാപകര്‍ ശരിയായവിധം മാസ്‌ക് ധരിച്ചുകൊണ്ട് മാത്രം ക്ലാസെടുക്കണം. · സ്റ്റാഫ് റൂമുകളില്‍ ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കോവിഡ് -19 മാനദണ്ഡങ്ങള്‍ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story