Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് മരണം:...

കോവിഡ് മരണം: ധനസഹായത്തിന് അപേക്ഷിക്കാം

text_fields
bookmark_border
കാസർകോട്​: കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. relief.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് (ഐ.സി.എം.ആര്‍ നല്‍കിയത്), മരണ സര്‍ട്ടിഫിക്കറ്റ് (ഡി.ഡി.ഡി), അപേക്ഷക‍​ൻെറ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതി‍ൻെറ പകര്‍പ്പ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ അപേക്ഷക‍​ൻെറ അക്കൗണ്ടിലേക്ക് ധനസഹായം നല്‍കുന്നതിന് മറ്റുള്ളവര്‍കൂടി സമ്മതപത്രം നല്‍കണം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. ഡിസംബര്‍ 20, 21 തീയതികളില്‍ ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലും സഹായകേന്ദ്രം പ്രവര്‍ത്തിക്കും. ------------------ ഇ-ശ്രം രജിസ്‌ട്രേഷന്‍ നടത്തണം കാസർകോട്​: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയാടിസ്ഥാനത്തിനുള്ള ഡേറ്റാബേസ് തയാറാക്കുന്നതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലില്‍ എല്ലാ മേഖലയിലെയും അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31നകം രജിസ്​റ്റര്‍ ചെയ്യണമെന്ന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നിന്നായി ഇതുവരെ രജിസ്​റ്റര്‍ ചെയ്തത് 1,01,998 പേരാണ്. പോര്‍ട്ടലില്‍ രജിസ്​റ്റ​ര്‍ ചെയ്യുന്നവര്‍ക്ക് ഭാവിയില്‍ വിവിധ സാമൂഹികസുരക്ഷ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും. 16 മുതല്‍ 59 വയസ്സുവരെയുള്ള, ആദായനികുതി അടക്കാന്‍ ബാധ്യതയില്ലാത്ത, പി.എഫ്/ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരല്ലാത്ത, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ രജിസ്​റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ വേണം. ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വിസ് സൻെറര്‍, അക്ഷയ കേന്ദ്രങ്ങള്‍, ഇന്ത്യന്‍ പോസ്​റ്റല്‍ ബാങ്ക് എന്നിവ വഴിയാണ് രജിസ്ട്രേഷന്‍ നടത്താന്‍ അവസരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story