Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 11:58 PM GMT Updated On
date_range 18 Dec 2021 11:58 PM GMTവാഹനം ആവശ്യമുണ്ട്
text_fieldsbookmark_border
കാസർകോട്: ദേശീയാരോഗ്യ ദൗത്യം നടത്തുന്ന വിവിധ പദ്ധതികളിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. അവസാന തീയതി ഡിസംബര്‍ 30. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0467 2209466. --------------- ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം കാസർകോട്: ജില്ലതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം ഡിസംബര്‍ 20ന് വൈകീട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജനപ്രതിനിധികള്‍, നിയമസഭ പ്രാതിനിധ്യമുള്ള പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണം. ----------------- പ്രബന്ധ രചന മത്സരം കാസർകോട്: ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന 25ാമത് ദേശീയ യൂത്ത് ഫെസ്റ്റിവലിൻെറ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15 -29 പ്രായ വിഭാഗത്തിൽപെട്ട യുവജങ്ങള്‍ക്കായി പ്രബന്ധരചന മത്സരം നടത്തും. '2047ല്‍ എെന്റ സ്വപ്നത്തിലെ ഭാരതം, ആസാദി കാ അമൃത് മഹോത്സവം: ശ്രദ്ധിക്കപ്പെടാത്ത സ്വാതന്ത്ര്യ സമരനായകന്മാര്‍' എന്നീ രണ്ട് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 300 വാക്കുകളില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ തയാറാക്കിയ പ്രബന്ധം ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചിനകം നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസര്‍ക്ക് ലഭിക്കണം. ഇ-മെയില്‍: nyvkasargod@gmail.com രചയിതാവിൻെറ പേര്, ജനനതീയതി, വയസ്സ്, ബ്ലോക്ക്, ജില്ല, പൂര്‍ണ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പ്രത്യേക പേപ്പറില്‍ തയാറാക്കി പ്രബന്ധത്തോടൊപ്പം നല്‍കണം. തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ ദേശീയ യുവജനോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെഹ്‌റു യുവകേന്ദ്ര ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04994255144, 7736426247. .........
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story