Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദന്താരോഗ്യ സൈക്കിൾ...

ദന്താരോഗ്യ സൈക്കിൾ റാലി

text_fields
bookmark_border
തൃക്കരിപ്പൂർ: ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്‌റ്റൽ മലബാർ ബ്രാഞ്ചി​െന്‍റ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ സൈക്കിൾ ക്ലബി​െന്‍റ സഹകരണത്തോടെ ദന്താരോഗ്യ ബോധവത്​കരണ സൈക്കിൾ റാലി നടത്തി. ദന്താരോഗ്യം നല്ലതെങ്കിൽ ശരീര ആരോഗ്യവും നല്ലത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് രാവിലെ തൃക്കരിപ്പൂരിൽനിന്ന്​ തുടങ്ങിയ റാലി പഴയങ്ങാടിയിൽ സമാപിച്ചു. പഴയങ്ങാടി റോട്ടറി ക്ലബ്‌ പരിപാടിയിൽ സഹകരിച്ചു. സമാപന സമ്മേളനത്തിൽ എം. വിജിൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ജാഥ ക്യാപ്റ്റൻമാരായ തൃക്കരിപ്പൂർ സൈക്കിൾ ക്ലബിലെ ഡോ. പി.കെ. ജയകൃഷ്ണൻ, ഡോ. എ.വി. മധുസൂദനൻ, എ.കെ. അബ്​ദുല്ലക്കുട്ടി,16 വയസ്സുകാരൻ മിഥുൻ എന്നിവരെ പൊന്നാട അണിയിച്ചു. നിയുക്ത പ്രസിഡൻറ് ഡോ. സി.കെ. ശ്രീജൻ അധ്യക്ഷത വഹിച്ചു. ഡോ. സുധ സന്തോഷ്, ഡോ. അഹമ്മദ് ഷാഫി, ഡോ. പ്രഭാത്, തൃക്കരിപ്പൂർ സൈക്ലിങ്​ ക്ലബ് പ്രസിഡൻറ് കെ.വി. ഷാജി, മുഹമ്മദലി കുനിമ്മൽ, എം.സി. ഹനീഫ പയ്യന്നൂർ, മനോജ് എന്നിവർ സംസാരിച്ചു. cycle rally.jpg ഇന്ത്യൻ ഡൻെറൽ അസോസിയേഷൻ കോസ്‌റ്റൽ മലബാർ ബ്രാഞ്ചി​ൻെറ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റാലിയിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story