Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 11:59 PM GMT Updated On
date_range 19 Dec 2021 11:59 PM GMTകടലോര ശുചീകരണവുമായി എൻ.സി.സി
text_fieldsbookmark_border
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് കടലോരം ശുചീകരിച്ചു. മരക്കാപ്പ് കടപ്പുറം മുതൽ തൈക്കടപ്പുറം വരെയുള്ള കടൽതീരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യമാണ് നീക്കംചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ പുനീത് സാഗർ പ്രചാരണ റാലി നടത്തി. ദിവാകരൻ കടിഞ്ഞിമൂല 'കടലോര സംരക്ഷണം നൂതന മാർഗങ്ങൾ' വിഷയത്തിൽ ക്ലാസെടുത്തു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. ശ്രീധ കെ. നമ്പ്യാർ കടലോര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുബേദാർ ലുഹിത് റോയ്, ഹവിൽദാർ ജോഗീന്ദർ സിങ്, ശരത്ത് മരക്കാപ്പ്, മുഹമ്മദ്കുഞ്ഞി എന്നിവർ സംസാരിച്ചു. nehru college nc unit.jpg നെഹ്റു കോളജ് എൻ.സി.സി യൂനിറ്റ് മരക്കാപ്പ് കടപ്പുറം ശുചീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story