Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:03 AM GMT Updated On
date_range 12 Feb 2022 12:03 AM GMTയുവാക്കളുടെ സേവനം അനിവാര്യം- മന്ത്രി ദേവര്‍കോവില്‍
text_fieldsbookmark_border
കേരള വളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് ക്യാപ്റ്റന്മാര്‍ക്കുള്ള പരിശീലനം തുടങ്ങി കാസർകോട്: യുവജനങ്ങള്‍ക്ക് സമഗ്ര പരിശീലനം ലഭിച്ചാല്‍ ദുരിതമേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള വളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് പഞ്ചായത്ത്-മുനിസിപ്പല്‍ തല ക്യാപ്റ്റന്മാരുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രളയം- കോവിഡ്-നിപ ഘട്ടങ്ങളിലൊക്കെ യുവാക്കളുടെ ശക്തമായ സാന്നിധ്യം സമൂഹം തിരിച്ചറിഞ്ഞതാണ്. അസാധ്യമെന്നത് സാധ്യമാക്കാനാവുമെന്ന് വിവിധ പ്രവര്‍ത്തനപഥത്തിലൂടെ സംസ്ഥാനത്തെ യുവജനത തെളിയിച്ചതാണെന്നും ഇവരുടെ സേവനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ദുരന്ത നിവാരണം, മറ്റ് ദുരിതമേഖലകള്‍ എന്നിവിടങ്ങളില്‍ യുവജനശക്തി ഉറപ്പു വരുത്തുന്നതിൻെറ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിനു കീഴില്‍ ജില്ലാതലത്തില്‍ രൂപവത്കരിച്ച വളന്‍റിയര്‍ സേനയാണ് കേരള വളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ്. ബേക്കലിലാണ് രണ്ടുദിവസത്തെ പരിശീലന ക്യാമ്പ്. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠന്‍, കേരള വളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് സ്റ്റേറ്റ് കോഓഡിനേറ്റര്‍ പി.എം. സാജന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല യൂത്ത് കോഓഡിനേറ്റര്‍ എ.വി. ശിവപ്രസാദ് സ്വാഗതവും ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ് നന്ദിയും പറഞ്ഞു. ഫോട്ടോ: കേരള വളന്‍ററി യൂത്ത് ആക്ഷന്‍ ഫോഴ്സ് പഞ്ചായത്ത്-മുനിസിപ്പല്‍ തല ക്യാപ്റ്റന്മാരുടെ പരിശീലനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യുന്നു പരിയാരം ലോറിയപകടം; ധനസഹായം 14ന് കൈമാറും കാസർകോട്: പരിയാരത്തുണ്ടായ ലോറിയപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ പനത്തടി ഗ്രാമ പഞ്ചായത്തില്‍ സമാഹരിച്ച ധനസഹായം ഫെബ്രുവരി 14ന് കൈമാറും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത സാമുദായിക മേഖലകളിലെ വ്യക്തികൾ, വ്യാപാരികള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് രൂപവത്കരിച്ച കമ്മിറ്റി 30 ലക്ഷം രൂപയോളം സമാഹരിച്ചു. 14ന് രാവിലെ 11ന് പനത്തടി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് പാണത്തൂര്‍ പരിയാരത്ത് ലോറിയപകടത്തിൽപെട്ട് നാലു പേര്‍ മരിച്ചത്. കുണ്ടുപള്ളിയിലെ നാരായണന്‍, മോഹനന്‍, എങ്കപ്പു, ബാബു എന്നിവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story