Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവനം-ക്വാറി മേഖലകളിലെ...

വനം-ക്വാറി മേഖലകളിലെ അഴിമതി അന്വേഷിക്കണം -പി.കെ. ഫൈസൽ

text_fields
bookmark_border
കാസർകോട്​: വനം-ക്വാറി മേഖലകളിലെ അഴിമതി അന്വേഷിക്കണമെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ. ജില്ലയിലെ വനവിഭവങ്ങൾ കൊള്ളയടിക്കാനും പരിസ്ഥിതി കാർന്നുതിന്നാനുമുള്ള പദ്ധതിയാണ് ഇടതുഭരണത്തിൽ വനം വകുപ്പിൽ നടക്കുന്നത്. അനധികൃത ക്വാറികൾക്ക് ലൈസൻസ് നൽകാൻ ലക്ഷങ്ങൾ കോഴവാങ്ങുന്നതായും അനധികൃത നിയമനത്തിനായി വ്യാപക പിരിവും നടക്കുന്നതായി അറിവുണ്ട്. എൻ.സി.പി നിയന്ത്രിക്കുന്ന വനം വകുപ്പ് ജില്ല മേധാവിയെ സ്ഥലം മാറ്റാൻ എൻ.സി.പി നേതൃത്വം നീക്കം നടത്തിയത് തടയിടാൻ എൽ.ഡി.എഫിലെ ചില എം.എൽ.എമാർക്ക് രംഗത്തിറങ്ങേണ്ടിവന്നത് അഴിമതി നടത്തുന്നതിന്‍റെ തെളിവാണ്. വനം വകുപ്പിൽ ജില്ലയിൽ നടക്കുന്ന അനധികൃതവും അഴിമതി നിറഞ്ഞതുമായ നടപടികൾക്കെതിരെ ശക്തമായ സമരവുമായി രംഗത്തുവരുമെന്നും എൽ.ഡി.എഫ്​ ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ഫൈസൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story