Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 11:58 PM GMT Updated On
date_range 22 Feb 2022 11:58 PM GMTഅമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തനം ഉടനെന്ന് മന്ത്രി
text_fieldsbookmark_border
കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്. ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ സബ്മിഷന് നിയമസഭയിലാണ് ആരോഗ്യമന്ത്രി ഉറപ്പുനൽകിയത്. ആശുപത്രിക്കായി 9.30 കോടി രൂപ ചെലവിൽ 3000 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം കഴിഞ്ഞതാണ്. ഒരുവർഷം കഴിഞ്ഞിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ സൃഷ്ടിച്ച് ആശുപത്രി പ്രവർത്തനം തുടങ്ങാത്ത സാഹചര്യത്തിലാണ് ഇ. ചന്ദ്രശേഖരൻ നിയമസഭയിൽ വിഷയം ഉന്നയിച്ചത്. ഒ.പി, ഐ.പി, കാഷ്വാലിറ്റി, ലേബർ റൂം, ഓപറേഷൻ തിയറ്റർ, ഐ.സി.യു തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി കെട്ടിടമാണ് സജ്ജമാക്കിയിട്ടുള്ളതെന്നും നിലവിൽ കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി മറുപടി നൽകി. ട്രാൻസ്ഫോർമർ കേബിളിന്‍റെയും ജനറേറ്റർ സ്ഥാപിക്കുന്നതിന്‍റെയും പ്രവൃത്തി നടന്നുവരുന്നു. ഫയർ ഫൈറ്റിങ് പ്രവൃത്തിയും ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നതായും ആശുപത്രി പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും അൾട്ര സൗണ്ട് മെഷീൻ, ഇ.സി.ജി മെഷീൻ, ഫോട്ടോതെറപ്പി യൂനിറ്റ് തുടങ്ങിയ ആവശ്യമായ എല്ലാ ഉപകരണങ്ങളും ആവശ്യമായ ഫർണിച്ചറും കെ.എം.എസ്.സി.എൽ മുഖാന്തരം ലഭ്യമാക്കി വരുന്നതായും മന്ത്രി പറഞ്ഞു. ഈ സർക്കാർ അധികാരമേറ്റശേഷം 2011 സെപ്റ്റംബറിൽ സ്റ്റാഫ് നഴ്സ് -ഏഴ്, ഫാർമസിസ്റ്റ് - രണ്ട്, ക്ലർക്ക് - രണ്ട്, ഓഫിസ് അറ്റൻഡൻറ് ഒന്ന് എന്നിങ്ങനെ 17 തസ്തികകൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ആശുപത്രി പ്രവർത്തനസജ്ജമാക്കുന്നതിന് അനിവാര്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലുണ്ടെന്നും ആവശ്യമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ അനുവദിച്ച് ഉപകരണങ്ങൾ സജ്ജീകരിച്ച് എത്രയും വേഗത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story