Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎങ്ങു​മെത്താത്ത...

എങ്ങു​മെത്താത്ത തൈക്കടപ്പുറം പള്ളിവളപ്പ് റോഡിൽ പൊടിപടലം

text_fields
bookmark_border
നീലേശ്വരം: എങ്ങു​മെത്താതെ നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറം പള്ളിവളപ്പ് റോഡ്. പുതിയ നഗരഭരണം ഒരു വർഷം കഴിഞ്ഞിട്ടും വാർഡ് 26ലെ പള്ളിവളപ്പ് റോഡ് ടാർ ചെയ്യാതെ കിടക്കുന്നു. സമീപത്തെ ജുമുഅത്ത് പള്ളി വരെ ടാറിങ് നടത്തി. ഇനി 80ഓളം മീറ്ററാണ് ടാർ ചെയ്യാൻ ബാക്കിയുള്ളത്. കഴിഞ്ഞ നഗരസഭ ഭരണത്തിന്റെ അവസാനം യു.ഡി.എഫ് കൗൺസിലർ കൊടുത്ത പ്രപ്പോസലിൽ, തുടർപ്രവർത്തനം നടത്തി ടാർ ചെയ്യാൻ നഗരസഭ ശ്രമിക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ സ്കൂളിലും മദ്റസയിലും പോകുന്ന റോഡ് മഴപെയ്താൽ ചളിക്കുളമാവും. വേനൽക്കാലത്ത് പൊടിപടലം മൂലം ഈ വഴി നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. എത്രയും വേഗം ടാറിങ് ജോലികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പടം nlr pallivalappil road നഗരസഭ ടാറിങ് നടത്താത്ത തൈക്കടപ്പുറം പള്ളിവളപ്പിൽ റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story