Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 11:58 PM GMT Updated On
date_range 24 Feb 2022 11:58 PM GMTഎൻഡോസൾഫാൻ: വീണ്ടും പ്രക്ഷോഭത്തിലേക്ക്; ഐക്യദാർഢ്യസമ്മേളനം ഒന്നിന്
text_fieldsbookmark_border
കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയത്തിൽ സംസ്ഥാന സമര ഐക്യദാർഢ്യസമിതി നേതൃത്വത്തിൽ മാർച്ച് ഒന്നിന് രാവിലെ 10ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംസ്ഥാന ഐക്യദാർഢ്യ കൺവെൻഷൻ നടത്തും. പ്രമുഖ പൗരാവകാശ പ്രവർത്തകൻ ഡോ. സഞ്ജയ് മംഗള ഗോപാൽ ഉദ്ഘാടനം ചെയ്യും. പതിനാല് ജില്ലകളിൽ നിന്നും പ്രതിനിധികൾ സംബന്ധിക്കും. എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം നിന്ന് ഭാവിസമര പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. ലീലാകുമാരിയമ്മ, എം.എ. റഹ്മാൻ, സി.ആർ. നീലകണ്ഠൻ, കെ. അജിത, അംബികാസുതൻ മാങ്ങാട്, കൽപറ്റ നാരായണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പ്രഫ. കുസുമം ജോസഫ്, അൻവർ അലി, മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്. രാജീവൻ, പ്രഫ.വി. ഗോപിനാഥ്, നാരായണൻ പേരിയ, അഡ്വ. ടി.വി. രാജേന്ദ്രൻ, പി. മുരളീധരൻ എന്നിവർ സംബന്ധിക്കും. ദുരിതബാധിതർ അനുഭവിക്കുന്ന ജീവൽ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. റെമഡിയേഷൻ സെല്ലിൽ ദുരിതബാധിതരുടെ പ്രതിനിധികളെകൂടി ഉൾപ്പെടുത്തുക, മതിയായ ചികിത്സ നൽകുക, സുപ്രീം കോടതി വിധി നടപ്പാക്കുക, സർക്കാർ ഉത്തരവിറക്കിയ പട്ടികയിൽ നിന്നും ഒഴിവാക്കിയവരെ തിരിച്ചെടുക്കുക, പുനരധിവാസ ഗ്രാമം യാഥാർഥ്യമാക്കുക, ലിസ്റ്റിൽപെട്ട മുഴുവൻപേർക്കും പെൻഷൻ നൽകുക തുടങ്ങിയ സർക്കാർ തീരുമാനങ്ങൾ നടപ്പിൽ വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൻ ഡോ. സോണിയ ജോർജ് അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ, ഡോ. സുരേന്ദ്രനാഥ്, പ്രവീൺ തെരുവത്ത്, എൻ. സുബ്രഹ്മണ്യൻ, തോമസ് അമ്പലവയൽ, സുലോചന രാമകൃഷ്ണൻ, ശരത് ചേലൂർ, മിനി . കെ.ഫിലിപ്, രാജീവൻ, ബി. വിനോദ്, ത്രേസ്യ, ശ്രീനിവാസൻ, വിജയരാഘവൻ ചേലിയ, തോമസ് അമ്പലവയൽ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം. സുൽഫത്ത് സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story