Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 11:58 PM GMT Updated On
date_range 24 Feb 2022 11:58 PM GMTഎൻഡോസൾഫാൻ: പീഡിത മുന്നണി മന്ത്രിമാരെ കണ്ടു; സെല്ലിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ സെല്ലിൽ ഇരകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന് സെൽ ചെയർമാൻ മന്ത്രി എം.വി. ഗോവിന്ദൻ ഉറപ്പു നൽകിയതായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കൾ അറിയിച്ചു. മുന്നണി ഭാരവാഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ, ഷൈനി എൻഡോസൾഫാൻ ദുരിത ബാധിത ഐക്യദാർഢ്യസമിതി നേതാക്കളായ എം. സുൽഫത്ത് ടീച്ചർ, സോണിക ജോസഫ്, ശരത് ചേലൂർ, സുബ്രമണ്യൻ മാഷ് എന്നിവരാണ് സെൽ ചെയർമാനും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ എം. വി. ഗോവിന്ദൻ, ആരോഗ്യമന്ത്രി വീണ ജോർജ്, സാമൂഹ്യക്ഷേമ മന്ത്രി ആർ. ബിന്ദു എന്നിവരെ കണ്ടത്. ദുരിത ബാധിതരുടെ ക്ഷേമമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും പുതിയ സെല്ലിൽ എത്രയും പെട്ടെന്ന് ദുരിതബാധിതരുമായി ബന്ധപ്പെട്ട സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുമെന്നും മന്ത്രി ആർ. ബിന്ദുവും ഉറപ്പ് നൽകിയതായി നേതാക്കൾ പറഞ്ഞു. എൻഡോസൾഫാൻ ഇരകളുടെ ക്ഷേമമാണ് ലക്ഷ്യമെങ്കിലും പുതിയ സെല്ലിൽ അവരുടെ പ്രതിനിധികളെ സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല. അവസാനമായി ഉണ്ടായിരുന്ന സെല്ലിൽ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്‍റ് മുനീസ അമ്പലത്തറയുമുണ്ടായിരുന്നു. അവരെ ഒഴിവാക്കിയാണ് പുതിയ സെൽ. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടയാളുമാണ് മുനീസ. മാർച്ച് രണ്ടാംവാരം പുതിയ സെല്ലിന്‍റെ യോഗം നടക്കുമെന്ന് അറിയിച്ചതായി നേതാക്കൾ പറഞ്ഞു. എൻഡോസൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി രൂപവത്കരിച്ച ജില്ലതല സെൽ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് 2020 ഒക്ടോബറിലാണ് അവസാന യോഗം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് 2021 ഫെബ്രുവരിയിൽ തീരുമാനിച്ച യോഗവും മുടങ്ങിയിരുന്നു. പുതിയ സർക്കാർ സെൽ പുനഃസംഘടിപ്പിക്കാൻ കാലതാമസമെടുത്തത് എൻഡോൾഫാൻ ദുരിതനിവാരണ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story