Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 11:59 PM GMT Updated On
date_range 25 Feb 2022 11:59 PM GMTസ്ത്രീധനത്തിനെതിരെ കുടുംബശ്രീയുടെ ചുവര്‍ചിത്രരചന
text_fieldsbookmark_border
കാസർകോട്: നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് 'സ്ത്രീപക്ഷ നവകേരളം' പദ്ധതിയുടെ ഭാഗമായി സ്ത്രീസംഗമവും വനിതകളെ ആദരിക്കലും സ്ത്രീധനത്തിനെതിരെ ചുവര്‍ചിത്രരചനയും നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സൻ പി.എം. സന്ധ്യ അധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകരായ ഗീത മൂലപ്പള്ളി, സരസ്വതി വാഴപ്പന്തല്‍, വി.കെ. സ്മിത, മംഗളാദേവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍മാരായ വി.വി. ശ്രീജ, പി.കെ. ലത, പി.പി. ലത, വി.വി. സതി, സെക്രട്ടറി സി. പ്രകാശ് എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സൻ എം. ശാന്ത സ്വാഗതവും പി. ജാനകി നന്ദിയും പറഞ്ഞു. സ്ത്രീധന വിരുദ്ധ ചുവര്‍ചിത്രരചനയ്ക്ക് പി.വി. ഗീത തിരിക്കുന്ന്, പി.എ. ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ : നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് സ്ത്രീപക്ഷ നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സുഭാഷ് വനിതകളെ ആദരിക്കുന്നു. ഫോട്ടോ : പി.വി. ഗീത തിരിക്കുന്ന്, പി.എ. ശ്രുതി എന്നിവര്‍ ചുവർചിത്രരചനയ്ക്ക് നേതൃത്വം നല്‍കുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് വിതരണം കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് വിതരണം ഫെബ്രുവരി 26ന് രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ നടക്കും. നീലേശ്വരം, ഉദുമ, ചെറുവത്തൂര്‍, പിലിക്കോട്, പുല്ലൂര്‍-പെരിയ, കയ്യൂര്‍-ചീമേനി എന്നീ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് കൃഷിഭവനുകളിലും പടന്ന, തൃക്കരിപ്പൂര്‍, വലിയപറമ്പ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൃക്കരിപ്പൂര്‍ കൃഷിഭവനിലും പെര്‍മിറ്റ് വിതരണം നടത്തും. അപേക്ഷകര്‍ റേഷന്‍ കാര്‍ഡ്, പെര്‍മിറ്റ് വിലയായ 52.50 രൂപ എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. അപേക്ഷകളില്‍ പത്ത് രൂപ സ്റ്റാമ്പ് പതിച്ച കവര്‍ കൊണ്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story