Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:36 AM IST Updated On
date_range 27 Feb 2022 5:36 AM ISTകവര്‍ച്ചക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
text_fieldsbookmark_border
ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ചക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി. അറുന്തോട്ടെ നിസാര്‍ (39)ആണ് കീഴടങ്ങിയത്. ഈ മാസം 17ന് രാത്രി 11.30ഓടെ കന്യപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദ്രിയ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്. രാത്രി സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് ആളനക്കം ശ്രദ്ധയില്‍പെട്ട സെക്യൂരിറ്റി ഗാര്‍ഡ് കടയുടെ അടുത്തെത്തിയപ്പോള്‍ മോഷ്ടാവ് സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച് രക്ഷപ്പെടുകയാണുണ്ടായത്. കടക്ക് സമീപത്തുനിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സ്‌കൂട്ടര്‍ അന്നേ ദിവസം തന്നെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കടയില്‍നിന്ന് 30 കിലോയോളം കുരുമുളക്, 15,000 രൂപ വിലമതിക്കുന്ന സിഗററ്റ്, പാമോയില്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവ കവര്‍ന്നത് ശ്രദ്ധയിൽപെട്ടത്. എന്നാല്‍, സെക്യൂരിറ്റി ഗാര്‍ഡുമായുള്ള മല്‍പിടിത്തത്തിനിടെ ഉപേക്ഷിച്ച സ്‌കൂട്ടറില്‍ കവര്‍ന്ന സാധനങ്ങള്‍ കണ്ടെത്തിയിരുന്നു. മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയിലെ സി.സി.ടി.വിയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍നിന്നും നേരത്തെ അതേ കടയില്‍ ജോലിചെയ്ത യുവാവാണ് കവര്‍ച്ചക്ക് പിന്നിലെന്ന് മനസ്സിലായി. തുടര്‍ന്ന് കേസെടുത്ത് ബദിയടുക്ക പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നിസാറിന്റെ ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ശനിയാഴ്ച വൈകീട്ടോടെ കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) മുമ്പാകെ കീഴടങ്ങിയത്. നിസാറിനെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story