Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 12:03 AMUpdated On
date_range 12 March 2022 12:03 AMപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങള്‍ക്ക് ശില്പശാല
text_fieldsbookmark_border
കാസർകോട്: പഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങള്‍ക്കുള്ള ജില്ലാതല ശില്‍പശാല ജില്ലാ ജഡ്ജി സി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എസ്.എന്‍. സരിത, മരാമത്ത് ചെയര്‍ പേഴ്‌സണ്‍ കെ. ശകുന്തള, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാര്‍, ജാഗ്രത സമിതി അംഗങ്ങളായ എം. സുമതി, പി.സി. സുബൈദ എന്നിവര്‍ സംബന്ധിച്ചു. സബ് ജഡ്ജ് സുഹൈബ്, ജില്ല പഞ്ചായത്ത് പ്ലാന്‍ കോര്‍ഡിനേറ്റര്‍ എച്ച്. കൃഷ്ണന്‍, ജേസീസ് ട്രെയിനര്‍ വേണുഗോപാല്‍ എന്നിവര്‍ ക്ലാസെടുത്തു. ജില്ല വനിത ശിശു വികസന ഓഫിസര്‍ വി.എസ്. ഷീന സ്വാഗതവും വനിത കോര്‍ഡിനേറ്റര്‍ സുന നന്ദിയും പറഞ്ഞു. 'വഴിയിടം' കെട്ടിടം പണി അന്തിമഘട്ടത്തില്‍ കാസർകോട്: യാത്രക്കാരായ സ്ത്രീകള്‍ക്ക് 'വഴിയിടം' ടേക് എ ബ്രേക്ക് പദ്ധതിയുമായി കാസര്‍കോട് നഗരസഭ. സ്ത്രീ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായാണ് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പദ്ധതി വഴി ഉറപ്പാക്കാന്‍ കഴിയും. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ആഭിമുഖ്യത്തിലാണ് 'ടേക് എ ബ്രേക്ക്' വിശ്രമ കേന്ദ്രമൊരുങ്ങുന്നത്. സ്ത്രീകള്‍ക്കായി വിശ്രമമുറി, ടോയ്‍ലറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയ്ക്ക് പുറമേ ഷീ -കഫേയും ഉണ്ടാകും. ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി നിലവില്‍ പെട്രോള്‍ പമ്പുകളിലേയോ ഹോട്ടലുകളിലേയോ ശുചിമുറികളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിന് പരിഹാരമാകും. അഞ്ച് ശുചിമുറികളാണ് കെട്ടിടത്തില്‍ ഉണ്ടാകുക. നാപ്കിന്‍ വൈന്‍ഡിംഗ് മെഷീന്‍, കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള സൗകര്യം തുടങ്ങിയവയും ഉണ്ടാകും. വിനോദ സഞ്ചാരികളടക്കം ഏറെ ആശ്രയിക്കുന്ന ടൗണ്‍ ആണ് കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരം. ഭാവിയില്‍ നിലവിലെ കെട്ടിടത്തിനു മുകളില്‍ ഡോര്‍മെട്രി സൗകര്യമൊരുക്കാനും ആലോചനയുണ്ട്. മണിക്കൂറുകള്‍ ടൗണില്‍ തങ്ങേണ്ട സ്ത്രീ യാത്രക്കാര്‍ക്ക് ഇത് പ്രയോജനമാകും. യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ശൗചാലയങ്ങളും ലഘുഭക്ഷണവും പാനീയങ്ങളും ലഭിക്കുന്ന കഫ്റ്റീരിയയും ഉള്‍പ്പെടുന്നതാണ് 'വഴിയിടം' പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് കേന്ദ്രത്തിന്റെ മേല്‍നോട്ടം. ഉത്തര മേഖല ഡാക് അദാലത്ത് കാസർകോട്: കേരള പോസ്റ്റല്‍ സര്‍ക്കിളിന്റെ ഉത്തര മേഖലാ ഡാക് അദാലത്ത് മാര്‍ച്ച് 30ന് നടക്കാവ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫിസില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെ ഉള്‍പ്പെടുന്ന റവന്യൂ ജില്ലകളിലുള്ളവര്‍ക്ക് ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡര്‍, പാഴ്‌സല്‍, സ്പീഡ് പോസ്റ്റ് സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ മാര്‍ച്ച് 16ന് മുമ്പ് ബി. സുധ , അസി. ഡയറക്ടര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയന്‍ നടക്കാവ് കോഴിക്കോട് 673011 എന്ന വിലാസത്തിൽ അയക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story