Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTഎഫ്.ഐ.ടി.യു മേയ്ദിന സംഗമം
text_fieldsbookmark_border
കാഞ്ഞങ്ങാട്: തൊഴിലവകാശങ്ങളുടെ വീണ്ടെടുപ്പിന് തൊഴിലാളിസമൂഹം ഒറ്റക്കെട്ടാകണമെന്ന് എഫ്.ഐ.ടി.യു കാഞ്ഞങ്ങാട് സംഘടിപ്പിച്ച മേയ്ദിന സംഗമം ആഹ്വാനം ചെയ്തു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ കുമ്പള, ടി.കെ. അഷ്റഫ്, അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ ജില്ല പ്രസിഡന്റ് ടി. മഹേഷ്, മത്സ്യ തൊഴിലാളി യൂനിയൻ ജില്ല കൺവീനർ എ.വി. അബ്ദുൽ സലാം, ടൈലറിങ് ആൻഡ് ഗാർമൻെറ്സ് വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗം ജയശ്രീ കൂവകൈ, കർഷക തൊഴിലാളി യൂനിയൻ പ്രതിനിധി രാഘവൻ പരപ്പച്ചാൽ, ബിൽഡിങ് ആൻഡ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി അംഗം എം. എച്ച്. സാലിക് എന്നിവർ സംസാരിച്ചു. എഫ്. ഐ.ടി.യു ജില്ല സെക്രട്ടറി എം. ഷഫീഖ് സ്വാഗതവും ജില്ല കമ്മിറ്റിഅംഗം ടി.എം.എ. ബഷീർ അഹമ്മദ് നന്ദിയും പറഞ്ഞു. FITU.JPG ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ കാഞ്ഞങ്ങാട് സംഘടിപ്പിച്ച മേയ്ദിന സംഗമം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.എച്ച്. മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story