Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 11:58 PM GMT Updated On
date_range 1 May 2022 11:58 PM GMTഉളിയം കടവിൽ െറഗുലേറ്റർ കം ബ്രിഡ്ജ് വരുന്നു
text_fieldsbookmark_border
330 ഹെക്ടറിൽ കൃഷിക്ക് പ്രയോജനമാവും തൃക്കരിപ്പൂർ: കവ്വായിപുഴക്ക് കുറുകെ ഉളിയം കടവിൽ െറഗുലേറ്റർ കം ബ്രിഡ്ജിന്റെ രൂപകൽപന അന്തിമഘട്ടത്തിൽ. പ്രദേശം സന്ദർശിച്ച തിരുവനന്തപുരം ഐ.ഡി. ആർ.പി ഉദ്യോഗസ്ഥർ അന്തിമ റിപ്പോർട്ട് തയാറാക്കി. െറഗുലേറ്റർ പൂർത്തിയാവുന്നതോടെ നിർദിഷ്ട പ്രദേശത്തിന് വടക്കുഭാഗത്ത് എട്ടു കിലോമീറ്ററോളം പുഴയിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും. കൂടാതെ, കൈവഴിയായ കുണിയൻ തോട് വഴി കൃഷി ഇടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതും തടയാൻ സാധിക്കും. പദ്ധതിക്ക് രണ്ടുകിലോമീറ്റർ വടക്ക് മാറി ഇപ്പോഴുള്ള ഉപയോഗ ശൂന്യമായ തലിച്ചാലം അണക്കെട്ടിന് പകരമാവും നിർദിഷ്ട പദ്ധതി. ഏതാണ്ട് 330 ഹെക്ടർ കൃഷിഭൂമിക്ക് ഗുണകരമാകുന്നതാണ് പദ്ധതി. പുഴയുടെ ഇരുകരകളിലും ഉപ്പുവെള്ളം കലർന്ന് കുടിവെള്ളം ചീത്തയാകുന്നതും പരിഹരിക്കപ്പെടും. തൃക്കരിപ്പൂർ, പിലിക്കോട്, കരിവെള്ളൂർ പെരളം എന്നീ പഞ്ചായത്തുകളും പയ്യന്നൂർ നഗരസഭ എന്നിവകൂടി ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് ഗുണകരമാകും. പദ്ധതി പ്രദേശത്തിന്റെ കരകളിലുള്ള ഉപ്പുകുറുക്കൽ സ്മാരക സ്തൂപവും പാർക്കും ഉൾപ്പെടുത്തി വിനോദ സഞ്ചാരത്തിന് പ്രാധാന്യം നൽകിയുള്ള പ്രോജക്ടായി ഇതിനെ മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബോട്ടുകൾക്ക് കടന്നുപോകാൻ സൗകര്യം കൂടി ഒരുക്കുന്ന പദ്ധതിക്ക് ഒമ്പത് സ്പാനുകൾ ഉണ്ടാകും. ഇരുകരയിലും പ്രകൃതി സൗഹൃദ നടപ്പാതയോടുകൂടി പാർശ്വഭിത്തി നിർമിക്കും. ഒളവറ റെയിൽവേ ഗേറ്റിന് ഓവർ ബ്രിഡ്ജ് കൂടി വരുന്നതോടെ െറഗുലേറ്റർ ബ്രിഡ്ജ് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടും. തിരുവനന്തപുരം ഐ.ഡി. ആർ.പി ചീഫ് എൻജിനീയർ ഓഫിസിലെ എക്സിക്യൂട്ടിവ് എൻജിനീയർ ആർ. സിന്ധു, എ.എക്‌സ്.ഇ ബിന്ദു അലക്സാണ്ടർ, എ.ഇ അഞ്ജു സുധാകരൻ എന്നിവർ ഉളിയം കടവ് സന്ദർശിച്ചു. ഇറിഗേഷൻ ഇ.ഇ പി. രമേശൻ, എ.ഇ കെ.വി. രമേശൻ എന്നിവരും അനുഗമിച്ചു. എം.എൽ.എ എം. രാജഗോപാലന്റെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥ സന്ദർശനം. olavara oliyam kadavu.jpg ഒളവറ ഉളിയം കടവിൽ കാസർകോട് കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ച് െറഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്ന പ്രദേശം, ഉപ്പുകുറുക്കൽ സമര സ്മാരകത്തിന്റെ പശ്ചാത്തലത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story