Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2022 11:58 PM GMT Updated On
date_range 3 May 2022 11:58 PM GMTഭക്ഷ്യവിഷബാധ: അന്വേഷണം ഊർജിതമാക്കി
text_fieldsbookmark_border
കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി. കട ഉടമ നിലവിൽ ഗൾഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പിൽ കുഞ്ഞമ്മദ്, കടയിലെ മാനേജർ പടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യർ മംഗളൂരുവിലെ മുള്ളോളി അനസ്‌ഗർ, കടയിൽ ഷവർമ ഉണ്ടാക്കുന്ന ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ സന്ദേശ് റായ് എന്നിവരെ പ്രതിചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ സന്ദേശ് റായ്, മുള്ളോളി അനസ്‌ഗർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളെ കണ്ടു. ജില്ല മെഡിക്കൽ ഓഫിസറുമായി സംസാരിച്ചു. അന്വേഷണം ഊർജിതമാക്കാൻ അന്വേഷണോദ്യോഗസ്ഥനായ ചന്തേര ഇൻസ്‌പെക്ടർ നാരായണന് നിർദേശം നൽകി. ദേവനന്ദയുടെ മരണം: ശക്തമായ നടപടി വേണം -എം.പി കാസർകോട്: ചെറുവത്തൂരിൽ അനധികൃതമായി പ്രവർത്തിച്ചുപോന്നിരുന്ന ഭക്ഷണശാലയിൽനിന്ന് ഭക്ഷ്യവിഷബാധമൂലം മരണപ്പെട്ട ദേവനന്ദക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അന്തിമോപചാരമർപ്പിച്ചു. ദേവനന്ദയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയിലും ചെറുവത്തൂരിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെ എം.പി സന്ദർശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുകീഴിൽ ഭക്ഷ്യസുരക്ഷാ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല എന്നതിന്‍റെ ഉദാഹരണമാണ് ദേവനന്ദയുടെ മരണം. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. ഭക്ഷ്യസുരക്ഷ പരിശോധനവിഭാഗം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് എം.പി ആരോപിച്ചു. കാഞ്ഞങ്ങാട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്‍റ് സി.കെ. നാസര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി വീണാജോര്‍ജ്, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മരിച്ച ദേവാനന്ദയുടെ കുടുംബത്തിന് ചുരുങ്ങിയത് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. തുടര്‍സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂള്‍ പരിസരത്തുള്ള ഫാസ്റ്റ് ഫുഡ്, ഉപ്പിലിട്ടത്, ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. Rajmohan unnithan : ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ച ദേവനന്ദക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പി അന്തിമോപചാരമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story