Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:00 AM GMT Updated On
date_range 5 May 2022 12:00 AM GMTജില്ലയിലെ കുടിവെള്ള പദ്ധതികൾ സമയ ബന്ധിതമാക്കാൻ പ്രോജക്ട് ഡിവിഷൻ വേണം- നിയമസഭ സമിതി
text_fieldsbookmark_border
blurb: കേരള ജല അതോറിറ്റി പദ്ധതികൾ അവലോകനത്തിന് ജില്ലയിൽ നിയമസഭ ഉപസമിതി യോഗം ചേർന്നു കാസർകോട്: ജില്ലയിൽ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കാൻ പ്രോജക്ട് ഡിവിഷൻ വേണമെന്നും ഇതിന്റെ അഭാവം പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടാകുന്നതായും ഈ വിഷയം സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും കേരള നിയമസഭയുടെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതിയുടെ ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ. കേരള ജല അതോറിറ്റിയുടെ വിവിധ പദ്ധതികളെ സംബന്ധിച്ച് സ്വതന്ത്ര പഠനം നടത്തുന്നതിന്റെ ഭാഗമായാണ് കേരള നിയമസഭയുടെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി, കാസര്‍കോട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നത്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പദ്ധതികളെ സംബന്ധിച്ചും പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നും നിലവിൽ പദ്ധതിയുടെ ഏതു ഘട്ടത്തിലെത്തിയെന്നും നിശ്ചയിക്കപ്പെട്ട പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചുവെന്നും യോഗം വിലയിരുത്തി. ജില്ലയിൽ ആവശ്യമായി ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചു. പദ്ധതികളെ സംബന്ധിച്ച് പരിശോധന നടത്തിയപ്പോൾ പൂർത്തീകരിക്കാൻ ബാക്കിയുള്ളവയുമുണ്ടെന്ന് കണ്ടെത്തി. മുളിയാർ, ചെങ്കള, മധൂർ , ചെമ്മനാട് പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനായി സാവകാശം വേണം. ഈ പഞ്ചായത്തുകളിൽ അടിയന്തരമായി ചെയ്യേണ്ട ഒട്ടനവധി കാര്യങ്ങൾ പൂർത്തീകരിച്ചു. കുടിവെള്ള പദ്ധതി നടപ്പിലാക്കാനായി ദേളിയിലും ചട്ടഞ്ചാലിലും ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സമിതി അറിയിച്ചു. ബി.ആർ.ഡി.സി നേരേത്ത നിർമിച്ച് വാട്ടർ അതോറിറ്റിക്ക് കൈമാറിയ കുടിവെള്ള പദ്ധതിയിലൂടെ അജാനൂർ ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ കൂടുതൽ മേഖലകളിലേക്ക് കുടിവെള്ളം എത്തിക്കും. ജില്ലയിലാകെ വിതരണം ചെയ്യേണ്ട ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട പദ്ധതികൾ വിവിധ ഘട്ടത്തിലാണ്. 1,79,000 പേർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മുഴുവൻ ആളുകളിലേക്കും കുടിവെള്ളം എത്തിക്കാനുള്ള തുടർ നടപടികൾ സ്വീകരിച്ചു വരുകയാണെന്നും സമിതി അറിയിച്ചു. കാസര്‍കോട് നഗരസഭയ്ക്കും ചെമ്മനാട് ഗ്രാമപഞ്ചായത്തിലേക്കുമുള്ള ശുദ്ധജല വിതരണത്തിനായി നിര്‍മിച്ച ബാവിക്കര വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബാവിക്കര ഡാം, തുടങ്ങിയവ സമിതി സന്ദർശിച്ചു. നിയമസഭ സമിതി യോഗത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം, കൂത്ത്പറമ്പ് എം.എൽ.എ കെ.പി. മോഹനൻ, വാമനപുരം എം.എൽ.എ ഡി.കെ. മുരളി, പൊന്നാനി എം.എൽ.എ പി. നന്ദകുമാർ, കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ, മലപ്പുറം എം.എൽ.എ പി. ഉബൈദുല്ല, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് , വാട്ടർ അതോറിറ്റി, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഉത്തര മേഖല സി.ഇ. ഇ. ലീന കുമാരി സ്വാഗതം പറഞ്ഞു. ഫോട്ടോ: PRD PHOTO1.JPG കാസർകോട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന നിയമസഭ ഉപസമിതി യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story