Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജല അതോറിറ്റി...

ജല അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ്​ ജില്ല സമ്മേളനം

text_fields
bookmark_border
കാഞ്ഞങ്ങാട്: ജല അതോറിറ്റിയെ തകർക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പി.കെ.ഫൈസൽ. ജല അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ്​ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ മനോവീര്യം തകർത്ത് അതുവഴി സ്വകാര്യ കുടിവെള്ള ലോബികൾക്ക് നുഴഞ്ഞുകയറാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാറിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹോസ്ദുർഗ്​ സർവിസ്‌ സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ എം. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൽ ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബാബു മണിയങ്ങാനം, കെ.എസ്.എസ്.പി.എ ജില്ല പ്രസിഡന്‍റ്​ പി.സി. സുരേന്ദ്രൻ നായർ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.വി. വിനോദ് കുമാർ , ജില്ല സെക്രട്ടറി കെ.വി. വേണുഗോപാലൻ, പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന ട്രഷറർ വി.വി. ഗോവിന്ദൻ, ഓർഗനൈസിങ്​ സെക്രട്ടറി പ്രഭാകരൻ കരിച്ചേരി, ദാമോദരൻ നായർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ദാമോദരൻ സ്വാഗതവും പി. ജനാർദനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി. അശോകൻ (പ്രസി.), എം. പത്മനാഭൻ ((സെക്ര. ), കെ.വി. ദാമോദരൻ നായർ ( ട്രഷ.). pk faisal dcc കേരള ജല അതോറിറ്റി പെൻഷനേഴ്സ് ജില്ല സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ പി.കെ. ഫൈസൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story