Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇന്ധനം തീർന്നു;...

ഇന്ധനം തീർന്നു; കെ.എസ്​.ആർ.ടി.സി ബസോട്ടം തടസ്സപ്പെട്ടു

text_fields
bookmark_border
കാസർകോട്​: ​കെ.എസ്.ആർ.ടി.സിയുടെ കാസർകോട്​ ഡിപ്പോയിൽ വീണ്ടും ഇന്ധനക്ഷാമം. ഇതേ തുടർന്ന്​ കെ.എസ്​.ആർ.ടി.സിയുടെ പത്തിലേറെ ട്രിപ്പുകൾ മുടങ്ങി. ആഴ്ചകൾക്കിടെ ഇത്​ രണ്ടാം തവണയാണ്​ ഇന്ധനക്ഷാമം കാരണം ബസ്​ സർവിസ്​ നിർത്തിവെക്കേണ്ടി വന്നത്​. അടിക്കടി സർവിസുകൾ മുടങ്ങുന്നത്​ യാത്രക്കാരെയും പെരുവഴിയിലാക്കി. മംഗളൂരു ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന സർവിസുകളാണ്​ തടസ്സപ്പെട്ടത്​. ഡിപ്പോയിലേക്ക്​ പ്രാദേശികമായാണ്​ ഡീസൽ വാങ്ങുന്നത്​. പമ്പുടമക്ക് ലക്ഷക്കണക്കിന്​ രൂപയുടെ കുടിശ്ശികയായി കെ.എസ്​.ആർ.ടി.സി അധികൃതർ നൽകാനുണ്ട്​. കുടിശ്ശിക തീർക്കാതെ ഇന്ധനം നൽകാനാവില്ലെന്ന നിലപാടിലാണ് പമ്പുടമ. ഇതോടെ ഡിപ്പോയിൽ സ്റ്റോക്ക് തീരുകയും സർവിസുകളെ ബാധിക്കുകയുമായിരുന്നു. ലക്ഷങ്ങളുടെ കുടിശ്ശികയാണ്​ പമ്പുടമക്ക്​ നൽകാനുള്ളത്​. ഇത്​ ആവശ്യപ്പെട്ട്​ പല തവണ പമ്പുടമ കെ.എസ്​.ആർ.ടി.സിയെ സമീപിച്ചിരുന്നു. കാത്തിരിപ്പുകൾക്കൊടുവിലാണ്​ ഇനി ഇന്ധനം നൽകില്ലെന്ന നിലപാട്​ പമ്പുടമ സ്വീകരിച്ചത്​. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രണ്ടാം ദിവസവും ട്രിപ്പുകൾ മുടങ്ങുമെന്ന ആശങ്കയിലാണ്​ കെ.എസ്​.ആർ.ടി.സി അധികൃതർ. ആഴ്ചകൾക്കു മുമ്പും ഇന്ധന ക്ഷാമം വന്നപ്പോൾ അന്തർസംസ്ഥാന സർവിസുകളെയാണ്​ സാരമായി ബാധിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story